Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുരക്ഷിതം; എളുപ്പം; എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ല

Published on 18 August, 2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുരക്ഷിതം; എളുപ്പം; എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ല
Click on the below link to start donation
https://donation.cmdrf.kerala.gov.in/#donation



ജാഗ്രത. ദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ പലരും വരും.. രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, മതസംഘടനകളും, ബക്കറ്റും റസീറ്റ് ബുക്കുമായി വന്നേക്കാം..


ദുരിതമനുഭവിക്കുന്നവര്‍ക്കായി ആത്മാര്‍ഥമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് വളരെ എളിമയോടെ ഒരു അഭ്യര്‍ത്ഥനയുണ്ട്..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയോളം വിശ്വാസയോഗ്യമായ മറ്റൊരു കാരുണ്യ നിധി വേറെ ഇല്ല..
എന്ന് മനസ്സിലാക്കിയാല്‍ നാം ഈ രക്ഷാ പ്രവര്‍ത്തനത്തില്‍ നൂറ് ശതമാനം വിജയിച്ചു എന്ന് ഉറപ്പ് വരുത്താം..

കാരണം നാം നല്‍കുന്ന ഓരോ രൂപയും എക്കൗണ്ട് വഴി മാത്രമാണ് സ്വീകരിക്കുന്നത്..
ഇത് പൂര്‍ണമായും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്..
ഒരു രൂപ പോലും അതില്‍ നിന്നും എടുക്കാനോ വക മാറ്റി ചിലവഴിക്കാനോ ആകില്ല..എന്നതാണ് കാര്യം..
അങ്ങനെ എന്തെങ്കിലും കൃത്രിമം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ആരായാലും അവര്‍ക്ക് പതുക്കെ ജയിലിലേക്ക് നടക്കാം..

കാരുണ്യ നിധിക്ക് അര്‍ഹതപ്പെട്ടര്‍ ഒരു  നേതാവിന്റേയും  തിണ്ണ നിരങ്ങേണ്ടതില്ല..
ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ മാത്രം മതി..

മൂന്ന് ലക്ഷം വരെയുള്ള സംഖ്യ മുഖ്യമന്ത്രി നേരിട്ടാണ് തീരുമാനം എടുക്കുന്നത്..
റവന്യൂ മന്ത്രി 25,000 
റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി 15,000
കലക്ടര്‍ 10,000
എന്നീ ക്രമത്തില്‍ തീരുമാനം എടുക്കുന്നതാണ്..

ഇത് വരെ, അതായത് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും നല്‍കിയ തുക 423 കോടിയാണ് 234899 പേര്‍ക്ക് ഈ തുക ലഭിച്ചു..എന്നതും സത്യം..

ഒരിക്കല്‍ കൂടി പറയുന്നു എത്ര ചെറിയ സംഖ്യ ആയാലും വലിയ സംഖ്യ ആയാലും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യുക..

Please contribute generously to Chief Ministers Disaster Relief Fund (CMDRF)

Account name: CMDRF
Account number: 67319948232
IFSC: SBIN0070028
Bank: SBI City branch, TVM
SWIFT CODE -SBININBBT08
Join WhatsApp News
officials 2018-08-18 11:09:48
ഒരുപാട് പേർക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന് .

അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം അത് അർഹതപ്പെട്ടവർക്ക് എത്തും എന്നത് തന്നെ ആണ് അതിനു ഉത്തരം .

കാരണങ്ങൾ പലതാണ്

1 . ഈ ഫണ്ട് അക്കൗണ്ട് വഴി ആണ് നിങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ കൊടുക്കാവുന്നതാണ്, ആ പണം നിങ്ങൾക്ക് ടാക്സ് ഫ്രീ ആക്കാൻ കഴിയും എന്നതിനാൽ .

2. നിങ്ങൾ കൊടുക്കുന്ന ഓരോ രൂപയും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആണ്. കയ്യിട്ടു വാരൽ പോയിട്ട് വക മാറ്റി ചിലവഴിച്ചാൽ പോലും ചോദ്യം വരും , ഉത്തരം നിയമ സഭയിൽ കൊടുക്കേണ്ടിയും വരും.

3. നിങ്ങൾ ഈ നൽകുന്ന പണം ഒരാൾക്ക് അനുവദിച്ചു കിട്ടാൻ നാട്ടിലെ ചോട്ടാ നേതാക്കാമാരുടെ കാൽ പിടിക്കേണ്ട , ഓൺലൈൻ ആയി അപ്ലൈ ചെയ്താൽ മതി. 10,000 രൂപവരെ കലക്ടർക്കും 15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയിൽ മുഖ്യമന്ത്രിക്ക‌് തീരുമാനമെടുക്കാം. അതിനുമുകളിൽ മന്ത്രിസഭയുടെ അനുമതി വേണം.

4 . ഈ സർക്കാർ വന്ന് ഇത്രയും കാലത്തിനുള്ളിൽ കൊടുത്തത് 423 കോടി രൂപയാണ് 234899 പേർക്ക് സഹായം ആയി കൊടുത്തത് .

ഇക്കാരണങ്ങൾ കൊണ്ട് നിങ്ങള്ക്ക് ധൈര്യമായി മുഖ്യ മന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം, അർഹതപ്പെട്ടവർക്ക് അവരുടെ കയ്യിൽ എത്തിയിരിക്കും .

ഇത്രയും പറഞ്ഞത് നാട്ടിലെ നിഷ്പക്ഷർക്ക് വേണ്ടി ആണ് . .

നിങ്ങൾക്ക് ധൈര്യമായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം..

1.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് വരുന്നത്. ഇടുന്നതും എടുക്കുന്നതും ബാങ്ക് അക്കൗണ്ട് വഴിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ഓപ്പറേറ്റ് ചെയ്യാൻ പറ്റില്ല. ധനകാര്യ സെക്രട്ടറിക്കേ പറ്റു.

2. ഈ നിധിയുടെ അഡ്മിനിസ്ട്രേഷൻ റവന്യൂ (DRF) വകുപ്പാണ് നിർവ്വഹിക്കുന്നത്. എന്നു വെച്ചാൽ സ്വന്തം പേരിലുള്ള അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ധനകാര്യ സെക്രട്ടറിക്ക്  പറ്റില്ല.അതിന് റവന്യൂ വകുപ്പ് സെക്രട്ടറി ഇറക്കുന്ന ഇണ്ടാസ്(G0) വേണം.

3. കളക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക , മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭക്കേ അധികാരമുള്ളൂ.ഇത് ഇപ്പോൾ വരുത്തിയ മാറ്റമാണ്.

4. CMDRF പൂർണ്ണമായും വെബ് മാനേജ്ഡ് ആണിപ്പോൾ. എന്നു പറഞ്ഞാൽ ആർക്കും ട്രാക്ക് ചെയ്യാൻ കഴിയും.

5.ആർക്കും വിവരാവകാശം വെച്ച് കിട്ടുന്ന കാര്യങ്ങളാണ് CMDRF ന്റേത്.

ഇനി തീരുമാനിക്ക് ഇതിനേക്കാൾ വിശ്വാസ്യമായ സംവിധാനമേതെന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക