Image

ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം ഏല്‍പിക്കണമെന്ന് ചെന്നിത്തല

Published on 18 August, 2018
ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം  ഏല്‍പിക്കണമെന്ന്  ചെന്നിത്തല
തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യചിഹ്നമാണ്. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.

എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല?. ഓഗസ്റ്റ് 15 മുതല്‍ സൈന്യത്തെ വിളിക്കാന്‍ താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ആ ആവശ്യത്തെ പുച്ഛിച്ച് തള്ളിക്കളയുകയായിരുന്നു. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണമായി കാര്യങ്ങള്‍ ഏല്‍പിക്കണം- ചെന്നിത്തല പറഞ്ഞു.

കേരളം അതിഗുരുതരമായ പ്രളയക്കെടുതിയില്‍പെട്ടിട്ട് നാലുദിവസം കഴിയുന്നു. സംസ്ഥാനത്ത് ഉടനീളം അതിദയനീയ സാഹചര്യമാണുള്ളത്. സഹായത്തിനു വേണ്ട് ആയിരക്കണക്കിന് ആളുകള്‍ കേഴുകയാണ്. ഈ ആവശ്യങ്ങള്‍ക്കു മുന്നില്‍ ജനപ്രതിനിധികള്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നിയുടെ പലഭാഗങ്ങള്‍, ആറന്മുള, ആലുവ, പറവൂര്‍, അങ്കമാലി, ചാലക്കുടി, കുട്ടനാട് എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.

കുടുങ്ങിക്കിടക്കുന്നവരുടെ വിദേശത്തുനിന്നുള്ള ബന്ധുക്കളുടെ നിരവധി ഫോണ്‍ കോളുകളാണ് ഓരോദിവസവും വരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക