Image

കോട്ടയംഎറണാകുളം റൂട്ടില്‍ ട്രെയിന്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ മുതല്‍

Published on 18 August, 2018
കോട്ടയംഎറണാകുളം റൂട്ടില്‍ ട്രെയിന്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ മുതല്‍

തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച്ച ഭാഗികമായി പുനഃസ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാവും പുനഃസ്ഥാപിക്കുക. ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും.

തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂര്‍ വരെയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയില്‍ഗതാഗതം ഇപ്പോള്‍ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക