Image

സംഭാവന ആര്‍ക്ക് കൊടുക്കണം? ഒരുപാട് പേര്‍ പിരിക്കുന്നത് നല്ലതോ?

Published on 18 August, 2018
സംഭാവന ആര്‍ക്ക് കൊടുക്കണം? ഒരുപാട്  പേര്‍ പിരിക്കുന്നത് നല്ലതോ?
കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍പല സംഘടനകളും വ്യക്തികളും പിരിവുകള്‍ നടത്തുന്നു. കൂടുതലും ഗോ ഫണ്ട് മീ, ഫെയ്‌സ്ബുക്ക് എന്നിവ വഴി.

ഒരു പാട് സംഘടനകളും വ്യക്തികളും പിരിക്കുമ്പോള്‍ അത് ഫലത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുകയണ്. ആര്‍ക്ക് കൊടുക്കണം, എത്ര കൊടുക്കണം, കൊടുത്താല്‍ ആര്‍ക്ക് കിട്ടും തുടങ്ങിയ ചോദ്യങ്ങള്‍ഉയരുന്നു.

ഈ സഹചര്യത്തില്‍ താഴെപ്പറയുന്ന നാലു സംഘടനകള്‍ക്ക് തുക നല്കി പിരിവുകളെ ഏകോപിപ്പിക്കുന്നത് ഉചിതമായിരിക്കും

1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വിശ്വസിക്കാം. കുറച്ചു കെടുകാര്യസ്ഥത വന്നാല്‍ കൂടി സഹായം ജനങ്ങള്‍ക്ക് കിട്ടും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും കൊടുക്കാം.

Chief Ministers Disaster Relief Fund (CMDRF)

Account name: CMDRF
Account number: 67319948232
IFSC: SBIN0070028
Bank: SBI City branch, TVM
SWIFT CODE -SBININBBT08

2) ചിക്കാഗോയില്‍ നിന്നു അരുണ്‍ സൈമണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍ തുടങ്ങിയവര്‍ സമാഹരിക്കുന്ന ഫണ്ട്. അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കാണ്. ഇത് എഴുതുമ്പോള്‍ (ശനി ഉച്ചക്ക് 2:30) തുക 714,421 ഡോളറായി. ലക്ഷ്യം ഒരു മില്യനായി ഉയര്‍ത്തി. ഇതിനകം 14,102 പേര്‍ സഹായമെത്തിച്ചു. ഒരു പക്ഷെ ഇന്നു തന്നെ ഒരു മില്യന്‍ ലക്ഷ്യം നേടിയേക്കും. ഒരു മില്യന്‍ നാട്ടില്‍ 7 കോടിയില്‍ പരം. കോടികള്‍ കൊടുക്കുന്നത് അമേരിക്കന്‍ മലയാളിക്കും അഭിമാനകരം. നാലു ദിവസം കൊണ്ടാണു ഈ വിജയഗാഥ.


3) ഫൊക്കാന: മലയാളികളുടെ കേന്ദ്ര സംഘടന. ഗോ ഫണ്ട് മീ വഴി തുക നല്കാം

4) ഫോമാ. മലയാളികളുടെ കേന്ദ്ര സംഘടന. ഫെയ്‌സ്ബുക്കിലൂടെ തുക നല്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക