Image

കെ.സി.എഫ്. ഓണാഘോഷം റദ്ദാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കും

ഫ്രാന്‍സിസ് തടത്തില്‍ Published on 18 August, 2018
കെ.സി.എഫ്. ഓണാഘോഷം റദ്ദാക്കി; മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കും
ന്യൂജേഴ്സി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് കൈത്താങ്ങാകുവാനായി കേരള കള്‍ച്ചറല്‍ ഫോറം (കെ.സി.എഫ്) അടുത്ത ആഴ്ച്ച നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ റദ്ദാക്കി. ഓണാഘോഷങ്ങള്‍ക്കായി സ്വരുക്കൂട്ടിയ മുഴുവന്‍ തുക ഉള്‍പ്പെടെ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ഇന്നലെ ചേര്‍ന്ന കെ.സി എഫ് നേടി.നേതൃ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കോശി കുരുവിള സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് , രക്ഷാധികാരി ടി.എസ്. ചാക്കോ എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ ജനങ്ങള്‍ പ്രളയ ദുരിതത്തില്‍ കഴിയുമ്പോള്‍ ഇവിടെ നാം ഓണം ആഘോഷിക്കുന്നതില്‍ ഔചിത്യമില്ലെന്ന തിരിച്ചറിവാണ് ചില നഷ്ടങ്ങള്‍ സഹിച്ചിട്ടാണെങ്കില്‍ക്കൂടി ഓണാഘോഷം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍കൂ ട്ടിതീരുമാനിച്ച ഓണാഘോഷം റദ്ദാക്കിയതില്‍ ഖേദിക്കുന്നതായും അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുമെന്നു കരുതുന്നതായും പ്രസിഡണ്ട് കോശി കുരുവിള സെക്രട്ടറി ഫ്രാന്‍സിസ് ഫ്രാന്‍സിസ് കാരക്കാട്ട് എന്നിവര്‍ പറഞ്ഞു.കേരളത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ന്യൂജേഴ്‌സിയിലെ നല്ലവരായ എല്ലാ മലയാളികളും കെ.സി.എഫിലേക്കു ഉദാരമായി സംഭാവന ചെയ്യണമെന്ന് ടി.എസ്. ചാക്കോ അറിയിച്ചു.

കെ.സി.എഫ് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കുന്നതായിരിക്കും. കൂടുതലായി ലഭിക്കുന്ന തുക മുഴുവനും പിന്നീട് നകുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു..
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്നവരുടെ ഫോണ്‍ നമ്പറുകളില്‍ വിളിക്കുക: കോശി കുരുവിള 201-450-1757, ടി.എസ്. ചാക്കോ 201-262-5979 ഫ്രാന്‍സിസ് കാരക്കാട്ട്, 973-931-8503, ചിന്നമ്മ പാലാട്ടി 201 836-4910, ആന്റണി കുര്യന്‍, 201-836 -6537,ഏബ്രഹാം സണ്ണി 201-675-9857. ദേവസി പാലാട്ടി:201 921-9109
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക