Image

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ റദ്ദാക്കി

Published on 18 August, 2018
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ റദ്ദാക്കി
ന്യുയോര്‍ക്ക്: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് കൈത്താങ്ങാകുവാനായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ റദ്ദാക്കി.

കേരളത്തിലെ ജനങ്ങള്‍ പ്രളയ ദുരിതത്തില്‍ കഴിയുമ്പോള്‍ ഇവിടെ നാം ഓണം ആഘോഷിക്കുന്നതില്‍ ഔചിത്യമില്ലെന്ന തിരിച്ചറിവാണ് ചില നഷ്ടങ്ങള്‍ സഹിച്ചിട്ടാണെങ്കില്‍ക്കൂടി ഓണാഘോഷം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി നല്ലവരായ എല്ലാ മലയാളികളും ഉദാരമായി സംഭാവന ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
Mathew M 2018-08-19 09:45:14
ആഘോഷങ്ങൾ എപ്പോൾ വേണമെങ്കിലും നടത്താം
സമാനകളില്ലാത്ത വെള്ളപ്പൊക്കത്തിൽ 
കേരളത്തിലെ ജനങ്ങളോടൊപ്പം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക