Image

ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

Published on 19 August, 2018
ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി. വെള്ളപ്പൊക്കം രൂക്ഷമായ പാണ്ടനാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെങ്ങന്നൂരില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കൂടുതല്‍ കേന്ദ്രസേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. നിരവധി പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക