Image

കൊളമാവ്‌ കോകിലയ്ക്ക് പിന്നാലെ നയന്‍താരയുടെ ഇമൈക്കു നൊടികളും തിയേറ്ററുകളിലേക്ക്

Published on 19 August, 2018
കൊളമാവ്‌ കോകിലയ്ക്ക് പിന്നാലെ നയന്‍താരയുടെ ഇമൈക്കു നൊടികളും തിയേറ്ററുകളിലേക്ക്

നയന്‍‌താര മുഖ്യവേഷത്തിലെത്തിയ ചിത്രം ആയിരുന്നു കൊളമാവ്‌ കോകില. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. അതിന്റെ ചൂട് മാറുനതിനു മുന്നേ നയന്‍‌താര മുഖ്യവേഷത്തില്‍ എത്തുന്ന ത്രില്ലെര്‍ ചിത്രം ഇമൈക്കു നൊടികള്‍ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 30 ആണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

നയന്‍താരയ്ക്ക് പുറമെ ചിത്രത്തില്‍ ഹിന്ദി സംവിധായകന്‍ അനുരാഗ് കശ്യപ്, അഥര്‍വ എന്നിവരും വിജയ് സേതുപതി ഗസ്റ്റ് റോളിലും എത്തുന്നു. നയന്‍താരയുടെ ഭര്‍ത്താവ് ആയിട്ടാണ് വിജയ് സേതുപതി എത്തുന്നത്. 170 മിനിറ്റാണ് ചിത്രം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക