Image

മഴ കുറഞ്ഞു; എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

Published on 19 August, 2018
മഴ കുറഞ്ഞു; എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം:  മഴ കുറഞ്ഞതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

പെരിയാറില്‍ അഞ്ചടിയോളം വെള്ളം താഴ്ന്നു. കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥനിരിക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.; ഇടുക്കിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവിടുന്നത് സെക്കന്‍ഡില്‍ ഏഴ് ലക്ഷം ലിറ്ററാണ്.

3734 ക്യാമ്പുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു്. ഇതുവരെ പ്രളയത്തില്‍പെട്ട 846000 പേരെ് രക്ഷപ്പെടുത്തി്.

എന്നാല്‍ ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. പലരും വീട് വിട്ട് വരാന്‍ തയ്യാറല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ജലനിരപ്പ് താഴ്‌ന്നെങ്കിലും വീടുകളില്‍ കഴിയുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തുകയായിരുന്നു.

കോട്ടയം പനച്ചിക്കാട് ഗോപാലകൃഷ്ണന്‍ നായര്‍ എന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പന്തളം തുമ്പമണ്‍ അന്പലക്കടവിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി.

പറവൂരില്‍ പള്ളികെട്ടിടം ഇടിഞ്ഞുവീണ് മരിച്ച രണ്ട് പേരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ റോഡ്, റെയില്‍ ഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്. 

കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന.

കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും ഒട്ടും വൈകരുത്-. മാര്‍പാപ്പ പറഞ്ഞു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായും എല്ലാ നഷ്ടപ്പെട്ടവര്‍ക്കായും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്്ക്വയറില്‍ ഒത്തുകൂടിയിട്ടുള്ള എല്ലാവരോടും കേരളത്തിന് വേണ്ടി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട മാര്‍പാപ്പ വിശ്വാസികളോടൊത്ത് കേരളത്തിന് വേണ്ടി നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ചൊല്ലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക