Image

ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം: ഗുസ്തിയില്‍ ബജ്‌റങ് പൂനിയ

Published on 19 August, 2018
ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം: ഗുസ്തിയില്‍ ബജ്‌റങ് പൂനിയ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജക്കാര്‍ത്തയില്‍ ഇന്ത്യ ആദ്യ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടു.  65 കിലോഗ്രാം ഫ്രീസ്‌റ്റെല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയയാണ് ഇന്ത്യയ്ക്കായി ആദ്യ സുവര്‍ണ്ണനേട്ടം വരിച്ചത്. ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്‌റങ് 108 നു തോല്‍പ്പിച്ചത്.

ഒളിംപ്യന്‍ സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജക്കാര്‍ത്തയില്‍ നിരാശപ്പെടുത്തി. നീന്തലില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫൈ്‌ല ഇനത്തിലാണ് മലയാളി താരം സജന്‍ പ്രകാശ് അഞ്ചാം സ്ഥാനത്തായത്. ഹീറ്റ്‌സില്‍ മികച്ച മൂന്നാമത്തെ സമയം(1:58:12) കുറിച്ചാണ് സജന്‍ പ്രകാശ് ഫൈനലിലെത്തിയത്.ഏഷ്യന്‍ ഗെയിംസ് ആവേശത്തില്‍ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിലാണ് ആദ്യ മെഡല്‍ ലഭിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയുംരവി കുമാറും അടങ്ങുന്ന ടീം ഇന്ത്യയ്ക്കായി വെങ്കലം നേടി.

വനിതാ ഹോക്കിയില്‍ ഇന്തൊനേഷ്യയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ആദ്യ വിജയം നേടി. ചൊവ്വാഴ്ച കസാഖ്‌സാഥാനെതിരെയാണ് അടുത്ത പോരാട്ടം. 

 ഈ ഇനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ചൈനീസ് തായ്‌പേയ് സ്വര്‍ണ്ണവും ചൈന വെള്ളിയും നേടി. ഫൈനലില്‍ 429.1 പോയിന്റോടെയാണ് ഇന്ത്യന്‍ സഖ്യം വെങ്കലം നേടിയത്. ചൈനീസ് തായ്‌പേയ്ക്ക് 494.1 പോയിന്റും, ചൈനയ്ക്ക് 492.5 പോയിന്റുമാണ് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക