Image

ഓണം റദ്ദാക്കി തുക ദുരിതാശ്വാസ നിധിയിലേക്കയച്ച സംഘടനകള്‍ക്ക് അഭിനന്ദന പ്രവാഹം (ഫ്രാന്‍സിസ് തടത്തില്‍)

Published on 19 August, 2018
ഓണം റദ്ദാക്കി തുക ദുരിതാശ്വാസ നിധിയിലേക്കയച്ച സംഘടനകള്‍ക്ക് അഭിനന്ദന പ്രവാഹം (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: കേരളത്തിലെ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിന്നുകൊണ്ട് ഓണാഘോഷങ്ങള്‍ വേണ്ടെന്നു വെച്ച് അതിനായി സ്വരുക്കൂട്ടിയ തുകയും അതിലേറെയും തുക വേറെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ച എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളെ, നിങ്ങള്‍ക്ക് നൂറു നൂറു അഭിനന്ദനങ്ങള്‍ !

വൈകയാണെങ്കിലും ഏറെ വിവേകപൂര്‍ണമായ ഈ തീരുമാനങ്ങള്‍ കൈകൊണ്ട സംഘടനകളുടെ മുഴുവന്‍ നേതാക്കന്മാരും ഒറ്റക്കെട്ടായ തീരുമാനമെടുത്തതുമൂലം അമേരിക്കയിലുടനീളം വന്‍തോതില്‍ ധനസമാഹരണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലേക്ക് ലഭിക്കുന്ന ഏറ്റവും വലിയ സഹായം അമേരിക്കന്‍ മലയാളികളില്‍ നിന്നാകുമെന്ന് കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

ഓണം റദ്ദാക്കി ഓരോ സംഘടനയും നല്‍കിയ വാര്‍ത്തകള്‍ക്കു വായനക്കാരില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് ഒഴുകിയത്. അതേസമയം ജനവികാരം മാനിക്കാതെ ഓണം നടത്തിയ ചില സംഘടനകള്‍ക്ക് വന്‍ തിരിച്ചടിയും നേരിടേണ്ടി വന്നു. ഓണാഘാഷവുമായി മുന്നോട്ടുപോയ പല സംഘടനകളും നടത്തിയ ഓണസദ്യ ആളുകള്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് പാഴായി പോയി. നാട്ടിലെ സഹോദരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ അനാവശ്യ ഓണാഘോഷങ്ങള്‍ നടത്തി പണം പാഴാക്കിയതിലുള്ള ജനരോഷം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പ്രകടിപ്പിച്ചു.

പല സംഘടനകളും ഏറെ വൈകിയാണ് ഓണാഘോഷം പൂര്‍ണമായും റദ്ദാക്കാന്‍ തീരുമാനിച്ചത്. ചില സംഘടനകളുടെ മുന്‍കൂട്ടി തീരുമാനിച്ച ഓണാഘോഷപരിപാടികളില്‍ പലതിനും മുന്‍കൂര്‍ ആയി പണം നല്‍കിയതിനാല്‍ നഷ്ട്ടം സംഭവിച്ചേക്കുമെന്നും ഇതു അംഗങ്ങള്‍ ഉള്‍ക്കൊള്ളുമോയെന്ന ആശങ്കയും ആശയകുഴപ്പവുമാണ് ഓണാഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതില്‍ നിന്ന് പല സംഘടനാ നേതൃത്വങ്ങളും തീരുമാനമെടുക്കാന്‍ വൈകിയത്.

ഓണാഘോഷം പേരിനു നടത്തി അവിടെ വച്ചു തന്നെ അംഗങ്ങളില്‍ നിന്ന് പിരിവു എടുക്കാമെന്ന കണക്കുകൂട്ടളിലായിരുന്നു പല സംഘടനകളും. എന്നാല്‍ നാട്ടില്‍ ജനം പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ഇവിടെ നാം ഓണാഘോഷം നടത്തുന്നത് ലജ്ജകരമല്ലേയെന്ന് ചൂണ്ടിക്കാട്ടി ഇമലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ജനവികാരം അണപൊട്ടി ഒഴുകി. ഓണാഘോഷങ്ങള്‍ക്ക് മുന്‍കൂട്ടിപണം നല്‍കിയവര്‍ വരെ ആരുടെയും ഓണാഘോഷത്തിനു പോകേണ്ടതില്ലെന്നു തീരുമാനിച്ചതായിസോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിച്ചു.

ഇതോടെ ജനവികാരം എതിരാണെന്നു മനസിലാക്കിയ ചില സംഘടനകളിലെ വിവേകമുള്ള നേതാക്കന്മാര്‍ ഓണാഘോഷം റദ്ദാക്കി ആ പണം കൂടി ദുരിതാശ്വാസ നിധിയിലേക്ക് നല്കാന്‍ തീരുമാനിക്കുകയായിരുന്നു. 10 ലക്ഷം മുതല്‍ 30 ലക്ഷം വരെ തുക ഉടന്‍ നല്കാന്‍ അമേരിക്കയിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചപ്പോള്‍ ചിലര്‍ ഒന്നു മുതല്‍ അഞ്ചു ലക്ഷം ഡോളര്‍ വരെ ധന സമാഹാരത്തിലൂടെ പിരിച്ചുകൊടുക്കാനും തീരുമാനിച്ചു. ഏതായാലും ചുരുക്കം ചില സംഘടനകള്‍ ഒഴിച്ചാല്‍ ഓണ്‍ലൈനില്‍ ധനസമാഹരണ പദ്ധതികള്‍ ആരംഭിച്ച പല സംഘടനകളുടെയും പുരോഗതി ആശാവഹകമാണ്.

ഇതിനിടെ, അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ജന്മംകൊണ്ട പ്രമുഖ മലയാളി മലയാളി അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ബൈനിയല്‍ കോണ്‍ഫറന്‍സ്‌നടക്കാനിരിക്കുകയാണ്. മാസങ്ങള്‍ക്കു മുന്‍പ് ഒരുക്കങ്ങള്‍ ആരംഭിച്ച ഈ ഈ കോണ്‍ഫറന്‍സിന്റെ തുടക്കം തന്നെ വമ്പിച്ച ഓണാഘോഷങ്ങളോടെ നടത്താനായിരുന്നു. എന്നാല്‍ ഓണാഘോഷങ്ങള്‍ വേണ്ടെന്നു വെച്ചില്ലെങ്കിലും ഏറെ ലളിതമാക്കി നടത്തുവാനും പുറമെ വന്‍തോതില്‍ ധനാസമാഹരണം നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുവാനുമാണ് തീരുമാനം.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് ഉള്‍പ്പെടെ 30 ഓളം രാജ്യങ്ങളില്‍ നിന്ന് അനവധി പ്രതിനിധികള്‍ എത്തിച്ചേരുന്നതിനാല്‍ ആഘോഷപരിപാടികളുടെ കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനം എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഭാരവാഹികള്‍. ക്രൂസ് ഡിന്നര്‍ ഉള്‍പ്പെടെ ആര്‍ഭാടമായ ഒട്ടനവധി പാക്കേജുകളിലാണ് പുറത്തുനിന്നുള്ള അതിഥികള്‍ എത്തിയിട്ടുള്ളത്. വാഗ്ദാനപ്രകാരമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ അതിഥികള്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ള ആശങ്കയിലാണ് സംഘാടകര്‍. ലോകത്തിലെ എല്ലാ പ്രവാസി മലയാളികളും ഒരേ മനസുള്ളവരായതിനാല്‍ എല്ലാവരും സഹകരിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണവര്‍.

ന്യൂജേഴ്‌സിയിലെ മറ്റൊരു വലിയ മലയാളി സംഘടന ഓണാഘോഷം നടത്താന്‍ തന്നെയാണ് തീരുമാനം. ആഘോഷത്തിന്റെ കൊഴുപ്പു കുറച്ചുകൊണ്ട്പരിപാടി നടത്തി ഒപ്പം ധനസമാഹാരവും നടത്താനും അവര്‍ ലക്ഷ്യമിടുന്നുണ്ട്. സാധാരണ ഇവരുടെ ഓണ സദ്യയിലും കലാപരിപാടികളും പങ്കെടുക്കാന്‍ ആയിരത്തിലേറെ പേര് എത്തുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണാഘോഷം നടത്തുന്നതുതന്നെ പലരും എതിര്‍ക്കുന്നുണ്ട്. മാത്രമല്ല കേരളത്തില്‍ പ്രളയം താണ്ഡവമാടിക്കൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ ലക്ഷ്യബോധമില്ലാതെ സംഘടനാ നേതാക്കളില്‍ ചിലര്‍ സോഷ്യല്‍മീഡിയകളിലൂടെ വമ്പിച്ച ആഘോഷപരിപപിടികളുടെ പ്രചരണാര്‍ത്ഥം പലതരം ഫഌറുകള്‍ ദിവസേനെ പോസ്റ്റ് ചെയ്തുകൊണ്ട് ആളുകളെ വെറുപ്പിച്ചതും മറ്റൊരു പ്രതിഷേധത്തിന് കാരണമായി. എന്തായാലും ഓണം നടത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നറിയുന്നു.

റോക്കലാന്‍ഡ്കൗണ്ടിയിലെ ഒരു സംഘടന നടത്തിയ ഓണാഘോഷ പരിപാടിയില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം വന്നത് സംഘാടകര്‍ക്ക് വന്‍ തിരിച്ചടിയായി. ഓണത്തിനായി പിരിച്ച തുക അനാവശ്യമായി ചെലവഴിച്ചതിലുള്ള നഷ്ടബോധത്തിലാണവരിപ്പോള്‍. ഇതു വന്‍ വിമര്‍ശനത്തിനും കാരണമായി. നാട്ടില്‍ ജനം ആഹാരത്തിനായി ബുദ്ധിമുട്ടുമ്പോള്‍ ഓണാഘോഷം വേണ്ടെന്നു വയ്ക്കണമെന്ന നിര്‍ദ്ദേശം പോലും അവഗണിച്ചുകൊണ്ട് ഓണം നടത്താനുള്ള സംഘാടകരുടെ തീരുമാനമാണ് വിമശനത്തിനു കാരണമായത്. ഓണാഘോഷം ലളിതമായി നടത്തിയ ശേഷംഅംഗങ്ങളില്‍ നിന്ന് കൂടുതല്‍ പിരിവുകള്‍ നടത്താം എന്ന കണക്കുകൂട്ടലാണ് സംഘാടകര്‍ക്ക് തെറ്റിപോയത്. ഓണാഘോഷത്തില്‍ ആളുകള്‍ വരാത്തതിനെ തുടര്‍ന്ന് ഗോ ഫണ്ട് വഴി ഈ സംഘടന ധന സമാഹരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനും വളരെ ദുര്‍ബലമായ പ്രതികരണമാണ് ലഭിച്ചത്.

എല്ലാ എതിര്‍പ്പുകളും മറികടന്നു ഫ്‌ലോറിഡയിലെ തമ്പായുള്ള ഒരു സംഘടന മെഗാ തിരുവാതിരയും ചെണ്ടകൊട്ടുമൊക്കെയായി വലിയ ഓണാഘോഷം നടത്തിയെന്നു മാത്രമല്ല അതിന്റെ പൊങ്ങച്ചങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തിരുവാതിരക്കളിയുടെ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണമ് വലിയ വിമശങ്ങളായിരുന്നു. ചിലര്‍ വീഡിയോയ്ക്ക് കമന്റ് ആയി അസഭ്യവര്‍ഷം ചൊരിഞ്ഞപ്പോള്‍ ചിലര്‍ വിമര്‍ശന ശരങ്ങള്‍ എയ്തു. തുടര്‍ന്ന് അവര്‍ വീഡിയോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു.

അമേരിക്കയിലുംകാനഡയിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സാമൂഹ്യസാംസ്കാരികമതസന്നദ്ധ സംഘടനകള്‍കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനായി പലവിധത്തിലുള്ള ധന സമാഹാര യജ്ഞമാണ് നടത്തിവരുന്നത്. ചില സംഘടനകള്‍ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം തുക ഇപ്പോള്‍ തന്നെ സമാഹരിച്ചുകഴിഞ്ഞപ്പോള്‍ ചിലര്‍ ലക്ഷ്യം കണ്ടെത്താന്‍ ചക്ര ശ്വാസം വലിക്കുന്നതും കാണാം. ഇവയെല്ലാം തന്നെ കടലാസിലെങ്കിലും വന്‍ സഘടനകളാണെന്നതാണ് ഏറെ കൗതുകം. അതേസമയംഒരു അസ്സോസിയേഷന്റെപോലും പിന്തുണയില്ലാതെ ചിക്കാഗോയില്‍ നിന്നുള്ള രണ്ടു യുവാക്കള്‍ നടത്തിവരുന്ന ധന സമാഹാര യജ്ഞം ഒരു മില്യണ്‍ ഡോളര്‍ കടന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു വാര്‍ത്ത. അമേരിക്കയിലെ മലയാളികളില്‍ പ്രത്യേകിച്ച് യുവജങ്ങളില്‍ സഹാനുഭൂതി എന്ന നന്മയുടെ അടയാളം ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് ഈ യുവാക്കള്‍ നടത്തുന്ന യജ്ഞത്തിന്റെ വിജയ രഹസ്യം.

കേരളത്തെ പഴയ പ്രതാപത്തോടെ പുനര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യമായിരിക്കണം നാം കാണേണ്ടത്. ആകാശ കാഴ്ച്ച കണ്ട് പ്രളയ ദുരിതങ്ങള്‍ വിലയിരുത്താന്‍ എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായമായി പ്രഖ്യാപിച്ചത് 500 കോടി മാത്രം. മിസ്റ്റര്‍ െ്രെപം മിനിസ്റ്റര്‍ താങ്കള്‍ കണ്ടത് അറബിക്കടലിന്റെ ഭാഗമല്ല. പ്രളയ ജലം മൂലം മൂടിപ്പോയ കേരളമായിരുന്നു അത്. ആകാശത്തുകൂടി മാത്രം യാത്ര ചെയ്തു ശീലമുള്ള പ്രധാനമന്ത്രി ദയവുചെയ്ത് അങ്ങ് ഭൂമിയില്‍ ഇറങ്ങി വന്ന് കാഴ്ച കാണണമായിരുന്നു. ഇന്ത്യയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത് െ്രെപം മിനിസ്റ്റര്‍!

ഏതായാലും കേന്ദ്രത്തില്‍ നിന്ന് പണം കിട്ടി നമുക്ക് ദൈവത്തിന്റെ സ്വന്തം നാടിനെ പുനര്‍ നിര്‍മിക്കാനാവുമെന്നു തോന്നുന്നില്ല. നാം മലയാളികള്‍ കൈ വച്ച മേഖലകളിലെല്ലാം വിജയം വരിച്ചവരാണ്. നമുക്ക് ഒറ്റക്കെട്ടായി ഗോഡ്‌സ് ടൗണ്‍ കണ്‍ട്രിയെ പുനര്‍നിര്‍മ്മിക്കാം.
Join WhatsApp News
Observer 2018-08-19 23:08:27

Great to observe that many organizations are canceling the celebrations and sending money to Kerala. The right thing to do.

If you are born and brought-up in Kerala, for sure you may not celebrate Onam this year, your inner-feeling will not allow a celebration at this time of sufferings and pain. Let whatever big organization it may be, a malayalee’s conscience will be dead against a celebration. Point.

Organization’s executives, advisors, and conveners matters. Those leaders who still plan to celebrate, may have little or no relationship with Kerala as they born either in Gulf Countries or in other Southern States. Just photo opportunists will be trying to celebrate sneaky. 

Jacob 2018-08-20 10:00:03
കേരളത്തിലെ ഓരോ വീട്ടിലും വെള്ളം കയറുമ്പോൾ, പുതിയ പുതിയ ഓണാഘോഷ പോസ്റ്ററുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഒരു പ്രമുഖ സംഘടന, ആഘോഷങ്ങൾ എങ്ങനെയെങ്കിലും നടത്തിയേ തീരൂ എന്ന വാശിയിലാണ്. 

മറ്റുള്ളവർ കേരളത്തിനോട് പങ്കുചേർന്ന് ആഘോഷങ്ങൾ വേണ്ടെന്നു വെക്കുമ്പോൾ, മറ്റു സംഘടനകളിലുള്ള  ആളുകളെയും സ്പോണ്സേസിനെയും കൂടി എങ്ങനെയെങ്കിലും തങ്ങളുടെ ഭാഗത്തേക്ക് വലിക്കാൻ ഇവർ അക്ഷീണം ശ്രമിക്കുന്നു. രണ്ടാഴ്ചയിൽ ജനം എല്ലാം മറക്കും, ഓണക്കോടി മറ്റുള്ളവരെ കാണിക്കാൻ മങ്കമാർ ഒരുങ്ങിവരും എന്നതിൽ അവർക്ക് സംശയം ലവലേശമില്ല.

കേരളത്തിലെ ജനങ്ങളോട് പോയി പണിനോക്കാൻ പറ ആഘോഷമായി ഓണം നടത്തിയേതീരൂവെന്ന അവരുടെ വാശിയാണോ ജനങ്ങളുടെ പൊതുവികാരമാണോ വലുതെന്ന് കാത്തിരുന്ന് കാണാം. 
മുകുന്ദൻ മേനോൻ 2018-08-20 15:22:22
ശ്രീമാൻ തടത്തിൽ, ആഘോഷങ്ങൾ വേണോ വേണ്ടയോയെന്ന് ശങ്കിച്ചുനിന്നിരുന്ന പലർക്കും കാര്യങ്ങളുടെ കിടപ്പ് വ്യക്തമായി മനസ്സിലാക്കുന്നതിനും, വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും താങ്കളുടെ ലേഖനം വളരെയധികം സഹായകമായിട്ടുണ്ട്.

കേരളത്തിനോട് ഒരു ബന്ധവുമില്ലാത്തവരല്ല ഇവിടുത്തെ മലയാളികൾ... ഒത്തൊരുമിച്ചു നിൽക്കേണ്ട വേളയിൽ, ഒരുമിച്ചു നിൽക്കുന്നതിനു പകരം ആട്ടവും പാട്ടവുമായി ആഘോഷങ്ങൾ നടത്തിയാൽ കാണാനായി ആര് പോകും?

ഒട്ടുമിക്ക അമ്പലങ്ങളും പള്ളികളും ആഘോഷങ്ങൾ റദ്ദാക്കി. അതിന്റെയും കൂടി വിവരങ്ങൾ പങ്കിട്ടാൽ വളരെ നല്ലതായിരുന്നു.
Joy Abraham 2018-08-20 18:07:33
There are couple of NJ associations which are planning to celebrate the Onam without even considering what our sisters and brothers going through in Kerala. We must unite and boycott these celebrations. They just want photoops to post it in the FB. Any onam FB posts should be shared to larger FB groups and people will do the honors like how few thieuvathira groups got. 
Ninan Mathulla 2018-08-20 20:48:54

Several talk here as if a great thing accomplished by cancelling Onam celebrations. On the other hand if could gather together, we could have raised a sizable amount to send to Kerala. Churches and other organizations that meet regularly can cancel their meeting because they meet the next week, and can raise finds. Malayalee Associations do not meet like that. Ten times more money we could have raised for the relief efforts than by the savings from not conducting the meeting. We could gather together, and avoid items like dance, and serve some simple food or snacks. Cancelling the meeting and sitting home idle can be compared to praying and doing nothing when house or ship is on fire. The right thing to do is to take water in a bucket and put the fire out, and at the same time praying. It is possible that some of the people arguing for cancelling the meeting have political agenda as they do not want to send the money to the Chief Minister as their party is not ruling the state.

Cat 2018-08-20 21:42:54
No matter how you throw them
Cats always land on their feet
No matter what the context is
Mathulla always lands on BJP
Ninan Mathulla 2018-08-21 09:05:20
Now readers know the political agenda of people like Cat that hide in the comment column and use it for propaganda. I did not use the word BJP in my comment. Please be aware that BJP is not the only party here. For BJP supporters, they are the center of the wold, and others around them are insignificant.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക