Image

സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയെ നമ്മള്‍ ഒന്നായി നേരിടും..

Published on 19 August, 2018
സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയെ നമ്മള്‍ ഒന്നായി നേരിടും..
Nidhi Sosa Kurian-FB
കേരളത്തിലെ ഓരോ ഇടവും പ്രിയപ്പെട്ടതാണ്..
ഞാന്‍ ജനിച്ച നാടായ കോട്ടയവും വളര്‍ച്ചയുടെ ഓരോ പടവുകളും താണ്ടിയ ചെങ്ങന്നൂരും തിരുവല്ലയും തൃശ്ശൂരും ഇടത്താവളമായിരുന്ന കോഴിക്കോടും വയനാടും
ഇപ്പോള്‍ ജീവിക്കുന്ന കൊച്ചിയും മുക്കാലോളം വെള്ളത്തിലാണ്..
നിലവില്‍ കലൂരില്‍, വീട്ടില്‍ സുരക്ഷിതമാണ്.
രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി വണ്ടി വിട്ടുനല്‍കിയ ഡോക്ടര്‍ ഉണ്ട്.. കുടിവെള്ളം മുടങ്ങിരുന്നെങ്കിലും രാവുപുലരും വരെ ശുദ്ധജലം ലഭ്യമാക്കിത്തരാന്‍ അഹോരാത്രം പ്രയത്നിച്ച കൂട്ടുകാരുണ്ട്..
അവശ്യ സാധങ്ങള്‍ കരുതാനും പകരാനും കഴിയുന്നു..
ദുരിതാശ്വാസ ക്യാമ്പുകളില്‍ കൈമെയ് മറന്നു സഹായിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്.. കടലിനപ്പുറം പ്രിയപ്പെട്ടവരെ ഓര്‍ത്തു നീറുമ്പോളും നാടിനെ ഈ പ്രളയദുരിതത്തില്‍ നിന്നും കരകയറ്റാന്‍ പരിശ്രമിക്കുന്ന പ്രവാസികളുണ്ട്..

ആരും വിളിച്ചിട്ടോ ശമ്പളം കൊടുക്കാമെന്നു പറഞ്ഞിട്ടോ അല്ലാതെ ഉപജീവന മാര്‍ഗമായ മത്സ്യബന്ധന ബോട്ടുമായി കിട്ടിയ വണ്ടികളിലായി പുറപ്പെട്ടു ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തിയ കടലി?െന്റ മക്കളുണ്ട്.. സര്‍ക്കാരും സൈന്യവും ഒപ്പമുണ്ട്..
നഷ്ടപ്പെട്ടുപോയ വിശ്വാസവും കരുതലും തിരികെ വന്നു പൊതിയുന്നുണ്ട്.. നന്മയില്‍ വിശ്വസിക്കുന്നു.. മനുഷ്യരില്‍ വിശ്വസിക്കുന്നു ..
നഷ്ട്ടങ്ങളൊന്നും ചെറുതല്ല..
മഴ പ്രളയമായി വന്നു ജീവനെടുത്തു.. ഉരുള്‍പ്പൊട്ടി മണ്ണും ജീവനും കവര്‍ന്നു...
പക്ഷെ പ്രത്യാശ നഷ്ടപ്പെടാതെ നമ്മളൊന്നായി നില്‍ക്കുന്നു...

ഇവിടെ മതമില്ല.. രാഷ്ട്രീയമില്ല.. ലിംഗഭേദമില്ല.. അസമത്വങ്ങളോ അസഹിഷ്ണുതകളോ ഇല്ല.. നിസ്വാര്‍ത്ഥമായ സ്‌നേഹവും കരുണയും സാഹോദര്യവും മാത്രം..
ഒരേ മനസ്സോടെ നമ്മളൊന്നായി പ്രാര്‍ത്ഥിക്കുന്നു.. പൊരുതുന്നു...
എല്ലാ മുഖങ്ങളിലും ഈശ്വരന്റെ മുഖം മാത്രം...
വീടുകള്‍.. ജോലിസ്ഥലങ്ങള്‍.. ആശുപത്രികള്‍...ദുരിതാശ്വാസ ക്യാമ്പുകള്‍ എങ്ങും വിലാപങ്ങള്‍
മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍... ഭക്ഷണത്തിനായും വെള്ളത്തിനായുമുള്ള മുറവിളികള്‍..
പ്രിയപ്പെട്ടവരെ ഓര്‍ത്തുള്ള നുറുങ്ങലുകള്‍...

പ്രിയപ്പെട്ടവര്‍ പലരും പലയിടങ്ങളിലായി കുരുങ്ങിക്കിടക്കുന്നു.. സുരക്ഷിതരായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..
തളരരുതെന്നും മുന്നോട്ട് നമ്മളൊന്നായി പോകുമെന്നും പ്രിയപ്പെട്ടവരോരോരുത്തരോടും സ്‌നേഹത്തോടെ പറയട്ടെ..
ക്യാമ്പില്‍ ഉള്ളവരെയും അധികൃതരെയും മാധ്യമ പ്രവര്‍ത്തകരെയും ഒറ്റപ്പെട്ടു നില്‍ക്കുന്നവരെയും രക്ഷാപ്രവര്‍ത്തകരെയും ഒക്കെ കഴിവു പോലെ connect ചെയ്യുന്നു.. ഇപ്പോള്‍ ഇതിനേ സാധിക്കുന്നുള്ളൂ..

മനുഷ്യരേ.. എനിക്കു നിങ്ങളോടെല്ലാം സ്‌നേഹമാണ്..
എത്ര കരുതലോടെയാണ് നിങ്ങള്‍ ഓരോ ജീവനെയും കൈകാര്യം ചെയ്യുന്നത്.. പ്രതിസന്ധികള്‍ക്ക് നടുവിലും താവളമൊരുക്കാനും മരുന്നിനും ഭക്ഷണത്തിനുമായി നിങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ അതിനു കഴിയുന്നില്ലല്ലോന്നു പറഞ്ഞു കരഞ്ഞു നെടുവീര്‍പ്പിടുന്നവരുണ്ട്..
പരസ്പരം ഏകോപിപ്പിച്ചു കൊണ്ടു താങ്ങായും തണലായും നില്‍ക്കുന്ന മനുഷ്യരേ..
ഇതൊന്നും നമ്മള്‍ മറക്കാതിരിക്കട്ടെ..

നന്മകള്‍ ഒഴുകുകയാണ്..
സ്വന്തം ജീവനോ ആരോഗ്യമോ നോക്കാതെയുള്ള രക്ഷാപ്രവര്‍ത്തനം...

നമ്മള്‍ എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ... ഈ ഒത്തൊരുമ എല്ലാം അതിജീവിക്കാന്‍ നമുക്ക് കരുത്താകട്ടെ...

We shall overcome...
we shall over come..
We shall overcome someday..
Ooh..Deep in my heart..
I do believe that we shall overcome someday...

ഓര്‍ക്കുക..
'ഇതും കടന്നു പോകും...'
സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയെ നമ്മള്‍ ഒന്നായി നേരിടും..
നമ്മള്‍ അതിജീവിക്കും..
#നമ്മള്‍ അതിജീവിക്കും..
#കേരളം അതിജീവിക്കും..
#keralaflood #kerala2018 #salutetorescuers #weshallovercome.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക