Image

വിദേശത്ത്‌ പോയത്‌ ശരിയായില്ല ; കെ.രാജുവിനെതിരെ കാനം

Published on 20 August, 2018
വിദേശത്ത്‌ പോയത്‌ ശരിയായില്ല ; കെ.രാജുവിനെതിരെ  കാനം


തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കേരളം വലയുന്നതിനിടെ ജര്‍മനിക്ക്‌ പോയ സിപിഐയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.രാജുവിനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. പ്രളയസമയത്ത്‌ വിദേശത്ത്‌ പോയത്‌ ശരിയായ നടപടിയല്ലെന്ന്‌ കാനം വിമര്‍ശിച്ചു.

അതേസമയം വിഷയത്തില്‍ രാജുവിനോട്‌ കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരത്തെ തന്നെ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

സാധാരണഗതിയില്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും, കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ടെന്നും, അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

മന്ത്രിക്കൊപ്പം ലീഗ്‌ നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ്‌ ബഷീറുമുണ്ട്‌. മന്ത്രിമാരായ വി.എസ്‌.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ്‌ ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ്‌ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചത്‌.എന്നാല്‍ മന്ത്രിയും ഇ.ടി മുഹമ്മദ്‌ ബഷീറും ഒഴികെയുള്ളവര്‍ നാട്ടില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക