Image

വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത്‌ ആയിരക്കണക്കിന്‌ വളര്‍ത്തുമൃഗങ്ങള്‍

Published on 20 August, 2018
വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത്‌ ആയിരക്കണക്കിന്‌ വളര്‍ത്തുമൃഗങ്ങള്‍
കൊച്ചി: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന്‌ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്‌. പ്രളയം ബാധിച്ചസ്‌തലങ്ങളില്‍ നിന്നും ഒഴുകി വന്നതോ അവിടെ തന്നെ ഉണ്ടായിരുന്നതോ ആയ പശു, പോത്ത്‌, എരുമ തുടങ്ങി നിരവധി മൃഗങ്ങളെ ജീവനില്ലാത്ത നിലയില്‍ കണ്ടെത്തി. അഴുകിയ ജഡങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്‌തില്ലെങ്കില്‍ രോഗങ്ങള്‍ പടരാന്‍ കാരണമാകും.

എറണാകുളം പെരുമ്‌ബാവൂരിനടുത്ത്‌ പെരിയാറിലെ വെള്ളമിറങ്ങിയപ്പോള്‍ പശു, പോത്ത്‌, എരുമ എന്നീ വളര്‍ത്തു മൃഗങ്ങള്‍ ചത്തുകിടക്കുന്നതാണ്‌ കണ്ടത്‌. ദൂരസ്ഥലങ്ങളില്‍ നിന്ന്‌ പ്രളയത്തില്‍ ഒഴുകി വന്നടിഞ്ഞതും ആകാം. പലര്‍ക്കും നായ്‌ക്കളെ മാത്രമാണ്‌ രക്ഷിക്കാനായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക