Image

ആനത്തോട്‌, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും

Published on 20 August, 2018
ആനത്തോട്‌, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും
ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്‌ പ്രൊജക്ടിന്റെ ഭാഗമായ ആനത്തോട്‌, പമ്പ, മൂഴിയാര്‍ എന്നീ ഡാമുകള്‍ തുറന്നു വിടുമെന്ന്‌ പത്തനം തിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്‌ അറിയിച്ചു. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത്‌ മഴ ശക്തമായതിനാല്‍ സംഭരണികളിലേക്ക്‌ നീരൊഴുക്ക്‌ വര്‍ധിച്ചിരിക്കുകയാണ്‌. അതിനാല്‍ അധിക ജലം പമ്പ നദിയിലേക്ക്‌ വിടും. ഇതുമൂലം പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ്‌ ഉയരാന്‍ സാധ്യതയുണ്ട്‌. നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ കുറയുന്നു. 2401.80 അടിയാണ്‌ നിലവിലെ ജലനിരപ്പ്‌. അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്‌ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക