Image

ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യൂ; പ്രവാസി മലയാളികളോട്‌ അപേക്ഷയുമായി നടി ആശാ ശരത്ത്‌

Published on 20 August, 2018
ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യൂ; പ്രവാസി മലയാളികളോട്‌ അപേക്ഷയുമായി നടി ആശാ ശരത്ത്‌
കേരളം കണ്ട ഏറ്റവും വലിയ ദുരിതക്കയത്തില്‍നിന്ന്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും കരംപിടിച്ച്‌ ഉയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക്‌ ഉദാരമായി സംഭാവന ചെയ്യാന്‍ പ്രവാസികളോട്‌ അപേക്ഷയുമായി നടി ആശാ ശരത്ത്‌. താന്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക്‌ കണ്ടെയ്‌നറുകളില്‍ സാധനങ്ങള്‍ അയക്കുമ്പോള്‍ അത്‌ അവിടെ എത്താന്‍ ചെറിയ കാലതാമസം എടുക്കുന്നുണ്ട്‌. കേരളത്തിന്‌ നിലവിലെ സാഹചര്യത്തില്‍ വേണ്ടത്‌ പണമാണ്‌, അതുകൊണ്ട്‌ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം അയക്കണമെന്നാണ്‌ ആശാ ശരത്ത്‌ ആവശ്യപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക