Image

കേരളത്തിലേക്ക്‌ 11 ലോറി അവശ്യസാധനങ്ങളുമായി തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി

Published on 20 August, 2018
കേരളത്തിലേക്ക്‌ 11 ലോറി അവശ്യസാധനങ്ങളുമായി തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി
ചെന്നൈ: പ്രളയക്കെടുതിയില്‍ കേരളത്തിന്‌ സഹായവുമായി തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. 11 ലോറി നിറയെ അവശ്യസാധനങ്ങളുമായി അതിര്‍ത്തി ചെക്ക്‌ പോസ്റ്റായ കമ്പംമെട്ടിലെത്തിയ പനീര്‍ശെല്‍വം സാധനങ്ങളെല്ലാം ഇടുക്കി ആര്‍.ഡി.ഒ. എം.പി.വിനോദിന്‌ കൈമാറി. 30 ലക്ഷം രൂപയുടെ സാധനങ്ങളാണ്‌ പനീര്‍ശെല്‍വം കേരളത്തിന്‌ നല്‍കിയത്‌.

തമിഴ്‌നാട്‌ സര്‍ക്കാരും, തേനി ജില്ലയിലെ എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരും ചേര്‍ന്ന്‌ ശേഖരിച്ച സാധനങ്ങളാണിവ. ഇത്‌ കൂടാതെ തേനി തഹസില്‍ദാര്‍ ആറ്‌ വാഹനങ്ങള്‍ നിറയെ അവശ്യ സാധനങ്ങള്‍ ബോഡിമെട്ട്‌ വഴി ഉടുമ്പന്‍ചോല താലൂക്ക്‌ ഓഫീസിലും എത്തിച്ചു.

15 ടണ്‍ അരി, രണ്ട്‌ ടണ്‍ വീതം ആട്ട, മൈദ, ഒന്നര ടണ്‍ വീതം പരിപ്പ്‌, പയര്‍, മൂന്ന്‌ ടണ്‍ പഞ്ചസാര, 1000 ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട്‌ ടണ്‍ വീതം പാല്‍പ്പൊടി, തേയില, അഞ്ച്‌ ടണ്‍ പച്ചക്കറികള്‍ തുടങ്ങിയവ കൈമാറിയവയില്‍ ഉള്‍പ്പെടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക