Image

പ്രളയം : കേരളത്തിന് ശ്രീ.ശ്രീ.രവിശങ്കര്‍ജിയുടെ സഹായ വാഗ്ദാനം

ശ്രീരാജ് കടയ്ക്കല്‍ Published on 20 August, 2018
പ്രളയം : കേരളത്തിന് ശ്രീ.ശ്രീ.രവിശങ്കര്‍ജിയുടെ സഹായ വാഗ്ദാനം
ബാംഗളൂര്‍: സര്‍വ്വവിനാശകാരിയായ പ്രളയക്കെടുതിയില്‍  ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിപിണറായി വിജയന് ശ്രീശ്രീരവിശങ്കര്‍ജി പ്രത്യാശയുടെ സന്ദേശവും സഹായവാഗ്ദ്ധാനവുംപകര്‍ന്നു  നല്‍കി.
പ്രളയക്കെടുതിയുടെ ഭീകരമായ വെല്ലുവിളിക്ക് മുമ്പില്‍ അശേഷം ആത്മധൈര്യം ചോര്‍ന്നുപോകാതെ പ്രത്യാശയുമായി മുന്നോട്ട് പോകാനും എല്ലാ കാര്യങ്ങളും വേഗത്തില്‍ തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുമെന്നും  കേരളത്തിലെ ജനസഞ്ചയങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍  ശ്രീശ്രീരവിശങ്കര്‍ ആഹ്വാനം ചെയ്തു.

 കേരളത്തില്‍ മരണസംഖ്യ  ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജീവനകലയുടെ കൂടുതല്‍ സന്നദ്ധ സേവാവളണ്ടിയര്‍മാര്‍ സേവനരംഗത്തെമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പ്രളയബാധിതമേഖലകളില്‍നിന്നും സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നവര്‍ക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം, വസ്ത്രം, കിടപ്പായകള്‍ , പുതപ്പുകള്‍, പാല്‍പ്പൊടി, കൊതുകു നിവാരണികള്‍, തുടങ്ങിയ അവശ്യസാധനങ്ങളടങ്ങിയ ഇരുപതിലധികം ട്രക്ക് ലോഡുകള്‍ ഇതിനകം തന്നെ വിവിധകേന്ദ്രങ്ങളിലെ  ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതലിടങ്ങളില്‍ കൂടുതല്‍പേര്‍ക്കായി എത്തിക്കാനും പദ്ധതിയിട്ടതായി ശ്രീ.ശ്രീ.ശങ്കര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

 കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ജീവനകലയുടെ രാജ്യാന്തരആസ്ഥാനമായ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍  ''ദുരിതാശ്വാസ സംഭരണകേന്ദ്രം ''പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. 

 മുഴുവന്‍ ആര്‍ട് ഓഫ്‌ലിവിംഗ് മെമ്പര്‍മാരും, മറ്റുള്ളവരും ഈ സദുദ്യമത്തില്‍ പങ്കാളികളാവാന്‍ ശ്രീശ്രീഗുരുദേവ് അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. സന്നദ്ധസേവാപ്രവര്‍ത്തനത്തിന് തയ്യാറുള്ളവരും  മറ്റുതരത്തില്‍  സഹായിക്കാനും സന്മനസ്സുമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക്.  

tini.cc / helpkerala എന്ന വെബ്‌സൈറ്റിലൂടെയോ ചന്ദസാബു ഫോണ്‍ : +91  9447463491 , വിജയകുമാരന്‍ നായര്‍ ഫോണ്‍ +919744 252288 .E mail: vvkkeralaapexbody@gmail.com  ബന്ധപ്പെടാവുന്നതാണ് 
https://www.facebook.com/sudheerbabuas/videos/10215119605636404/

പ്രളയം : കേരളത്തിന് ശ്രീ.ശ്രീ.രവിശങ്കര്‍ജിയുടെ സഹായ വാഗ്ദാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക