Image

പ്രളയദുരിതം : പരി. കാതോലിക്കാ ബാവയുടെ ശ്‌ളൈഹിക സന്ദര്‍ശനം മാറ്റിവച്ചു

ജോര്‍ജ് തുമ്പയില്‍ Published on 20 August, 2018
പ്രളയദുരിതം : പരി. കാതോലിക്കാ ബാവയുടെ ശ്‌ളൈഹിക സന്ദര്‍ശനം മാറ്റിവച്ചു
ന്യൂയോര്‍ക്ക്:  പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അമേരിക്കയിലേക്കുള്ള ശ്‌ളൈഹിക സന്ദര്‍ശനം മാറ്റിവച്ചു. കേരളത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ കാലവര്‍ഷക്കെടുതികളും പ്രളയവും പ്രകൃതിദുരന്തവും മൂലം ഏറെ ആളുകള്‍ മരിക്കുകയും അനേകര്‍ ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് കാതോലിക്കാ ദിന നിധി ഏറ്റുവാങ്ങുന്നതിലേക്കുള്ള ശ്‌ളൈഹിക സന്ദര്‍ശനം മാറ്റി വച്ചത്. കാതോലിക്കാ ദിന നിധി ഏറ്റുവാങ്ങുന്നതിനൊപ്പം നിരവധി ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികളെ കാണുന്നതിനും ഭദ്രാസന തലത്തില്‍ ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.

ഇതു സംബന്ധിച്ച പരി. കാതോലിക്കാ ബാവയുടെയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളാസ് ബോസ് മെത്രാപ്പൊലീത്തായുടെയും കല്‍പനകള്‍ ഞായറാഴ്ച ഇടവകകളില്‍ വായിച്ചു. ദുരിതാശ്വാസം ദിനം ആചരിക്കണമെന്നും പ്രത്യേകമായ പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും കല്‍പനയിലൂടെ ആവശ്യപ്പെട്ടു. ആഹാരം, വസ്ത്രം, മരുന്ന്, തുടങ്ങിയ അവശ്യ സാധനങ്ങള്‍ ശേഖരിച്ച് സിവില്‍ അധികൃതരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യണമെന്നും കല്‍പനയില്‍ പറയുന്നു. ലത്തൂരിലെ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനും സുനാമി ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും ഛത്തീസ്ഗഡിലെയും ചെന്നൈയിലെയും പ്രളയ ബാധിതരെ സഹായിക്കുന്നതിനും സദാ മക്കള്‍ കാട്ടിയ ഉത്സാഹം ഇപ്പോഴും പ്രകടിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം.

പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ സംരക്ഷിക്കേണ്ടത് ക്രൈസ്തവ ചുമതലയും കര്‍ത്തവ്യവുമാണ്. ഓരോ ഇടവകയും അവരവരുടെ കഴിവിന്റെ പരമാവധി തുക ഇതിനു വേണ്ടി സമാഹരിച്ച് പ്രളയ ദുരിതാശ്വാസത്തിനു വിനിയോഗിക്കുവാന്‍ സഭയുടെ ദുരിതാശ്വാസ അക്കൗണ്ട് നമ്പരുകളും കല്‍പനയില്‍ അറിയിച്ചിട്ടുണ്ട്. 
Join WhatsApp News
Kridarthan 2018-08-20 09:21:09

I hope  Bava  thirumeni  will be  a  roll  model  to all  by donating  his  trip  expenses  to  Flood  Relief  fund. 

Expect  the same  from  New York  diocese  that  they  will  cancel  the  Jubilee  celebration  and  donate  that  money  on  Nicholas  Tirumeni's  behalf.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക