Image

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നായകസ്ഥാനത്തേക്ക് മോഹന്‍ലാലിനും പരിഗണന

Published on 20 August, 2018
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നായകസ്ഥാനത്തേക്ക് മോഹന്‍ലാലിനും പരിഗണന

ഒരു ജനതയുടെ മുഴുവന്‍ 'അമ്മ ആയിരുന്നു അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത.ഒന്നില്‍ കൂടുതല്‍ സംവിധായകര്‍ ആ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. സംവിധായകന്‍ വിജയ്, പ്രിയദര്‍ശിനി എന്നിവര്‍ക്ക് പുറമെ ഭാരതിരാജയും ചിത്രം അന്നൗന്‍സ് ചെയ്തു കഴിഞ്ഞു. 'അമ്മ പുരട്ചി തലൈവി' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആകും എന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാലിന് പുറമെ കമല്‍ഹാസനും പരിഗണയില്‍ ഉണ്ട്. എംജിആറിന്റെ വേഷത്തില്‍ ആണ് ഇവരെ പരിഗണിക്കുന്നത്. ഇതിനു മുന്‍പ് മണി രത്‌നത്തിന്റെ ഇരുവരില്‍ മോഹന്‍ലാല്‍ എംജിആര്‍ ആയി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക