Image

ദുരിതാശ്വാക്യാമ്ബുകളില്‍ കൊടിയും പിടിച്ച്‌ വരുന്നത് കേരളത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി

Published on 20 August, 2018
ദുരിതാശ്വാക്യാമ്ബുകളില്‍ കൊടിയും പിടിച്ച്‌ വരുന്നത് കേരളത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണമെന്ന്  ഉമ്മന്‍ചാണ്ടി
ഇതുപോലൊരു ദുര്‍ഘട ഘട്ടത്തില്‍ എല്ലാകാര്യത്തിലും ഐക്യം പ്രകടിപ്പിക്കുന്ന നമ്മള്‍ ദുരിതാശ്വാക്യാമ്ബുകളില്‍ കൊടിയും പിടിച്ച്‌ വരുന്നത് കേരളത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണക്കുകൂട്ടുലുകളൊന്നും ശരിയാകാത്ത തരത്തിലുള്ള നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിശാലമനസോടെ ഐക്യത്തോടെ പ്രവര്‍ത്തിച്ച്‌ ഇത് മറികടക്കണമെന്ന് കെ.പി.സി.സി ആസ്ഥാനത്ത് രാജീവ്ഗാന്ധി അനുസ്മരണച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വിഷമകരമായ സാഹചര്യത്തില്‍ ഒരുമിച്ച്‌ തന്നെ മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, എന്നാല്‍ ഈ സമയത്ത് വിവാദങ്ങള്‍ വേണ്ടെന്ന് കരുതുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വൈദ്യുതി ബോര്‍ഡ് മരണവീട്ടില്‍ പോക്കറ്റടിക്കുന്നു: മുരളീധരന്‍ 
പ്രളയദുരന്തത്തില്‍ കഴിയുന്ന ജനങ്ങളെ പിഴിഞ്ഞ് മരണവിട്ടില്‍ പോക്കറ്റടിക്കുകയാണ് സര്‍ചാര്‍ജ് വര്‍ദ്ധനയിലൂടെ വൈദ്യുതിബോര്‍ഡ് ചെയ്യുന്നതെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടും ജനങ്ങള്‍ ദുരന്തം ഏറ്റുവാങ്ങിയും വിഷമത്തില്‍ കഴിയുമ്ബോഴാണ് കെ.എസ്.ഇ.ബിയുടെ സര്‍ചാര്‍ജ് വര്‍ദ്ധന. ഇതൊന്നും ശരിയല്ല. രാഷ്ട്രീയപ്രശ്നങ്ങള്‍ മാറ്റിവച്ച്‌ ഒരു വലിയ ദുരന്തസാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിയുമെന്ന് കേരളം തെളിയിച്ചിരിക്കുകയാണ്. പ്രളയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രതിപക്ഷനേതാവ് സ്വീകരിച്ച്‌ അത് തെളിയിച്ച്‌ കൊടുത്തു. യോജിച്ച്‌ പ്രവര്‍ത്തിക്കുമ്ബോഴും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടും. ഓണാഘോഷങ്ങള്‍ പോലും മാറ്റിവച്ച്‌ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുകയാണ്. അപ്പോഴാണ് സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച്‌ ചില മന്ത്രിമാര്‍ ജര്‍മ്മനിയില്‍പോകുന്നതെന്നും മുരളി പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക