Image

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ചട്ടമില്ലന്ന്‌ കേന്ദ്രം

Published on 20 August, 2018
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ചട്ടമില്ലന്ന്‌ കേന്ദ്രം
കേരളത്തിലെ മഹാപ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന്‌ കേന്ദ്രം ഹൈക്കോടതിയില്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും അതീവ ഗുരുതര ദുരന്തമായിട്ടാണ്‌ പരിഗണിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

ലെവല്‍ മൂന്ന്‌ (എല്‍ത്രീ) ഗണത്തിലാണ്‌ കേന്ദ്രം കേരളത്തിലെ പ്രളയം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതനുസരിച്ച്‌ ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്‌.
ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജിക്ക്‌ മറുപടിയായാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക