Image

പ്രളയക്കെടുതിയില്‍ അതിജീവനത്തിന്റെ അമരക്കാരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ആദരിക്കും

Published on 20 August, 2018
പ്രളയക്കെടുതിയില്‍ അതിജീവനത്തിന്റെ അമരക്കാരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ആദരിക്കും
കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത്‌ 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ്‌ ഇവര്‍ പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
രക്ഷാദൗത്യത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ കൊല്ലത്ത്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആദരിക്കുമെന്നും അവര്‍ പറഞ്ഞു.

ഫിഷറീസ്‌ വകുപ്പും മത്സ്യഫെഡും 15 മുതല്‍ ഇന്നലെ വരെ സംയുക്തമായി നടത്തിയ രക്ഷാദൗത്യത്തിന്റെ ഔദ്യോഗിക കണക്കുകളാണിത്‌. 3895 ലീറ്റര്‍ ഡീസല്‍, 230 ലൈഫ്‌ ജാക്‌റ്റുകള്‍, 1423 ലീറ്റര്‍ 2ടി ഓയില്‍, 40 എച്ച്‌പി പുതിയ എന്‍ജിനുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. ഇതിനു പുറമെ സ്വന്തം നിലയിലും മത്സ്യത്തൊഴിലാളികളും വള്ളങ്ങളും രംഗത്തിറങ്ങിയിരുന്നു.

സംസ്ഥാനത്ത്‌ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക്‌ നാട്ടില്‍ തിരിച്ചെത്തിയാല്‍ പ്രത്യേകം സ്വീകരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക