Image

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍

Published on 20 August, 2018
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍
കൊച്ചി: പ്രളയക്കെടുതിയെ അതിജീവിച്ച്‌ കേരളം കരകയറുന്നു. പറവൂര്‍.ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെക്കൂടി രക്ഷപ്പെടുത്തിയാല്‍ രക്ഷാപ്രവര്‍ത്തനം സമ്‌ബൂര്‍ണമാകും. നാളെയോടുകൂടി ഈ പ്രദേശങ്ങളിലെ മുഴുവന്‍പേരെയും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. റെയില്‍,റോഡ്‌ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്‌. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്‌.

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന്‌ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്‌. കനത്ത മഴ ഇനി ഉണ്ടാകില്ലെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 9,28,015 പേര്‍ ദുരിതാശ്വാസ ക്യാംമ്‌ബുകളില്‍ ഉണ്ടെന്ന്‌ റവന്യൂമന്ത്രി അറിയിച്ചു. ഇവര്‍ക്ക്‌ ആവശ്യമായ ഭക്ഷണത്തിനും മരുന്നുകള്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും കൈമെയ്‌ മറന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌.

എല്ലാ ജില്ലകളിലേയും റെഡ്‌ അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ജനങ്ങള്‍ വീടുകളിലേക്ക്‌ തിരിച്ചെത്തി തുടങ്ങി. ആലുവയില്‍ ചിലയിടങ്ങള്‍ ഒഴികെ ബാക്കിയെല്ലാ സ്ഥലത്തും വെള്ളമിറങ്ങി. ആലുവ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളത്ത്‌ മഴ പൂര്‍ണമായും മാറിനില്‍ക്കുകയാണ്‌. ചാലക്കുടിയിലും വെള്ളമിറങ്ങി.

തിരുവനന്തപുരത്ത്‌ നിന്ന്‌ കാസര്‍കോട്‌ വരെ ട്രെയിന്‍ ഓടുന്നു. കോട്ടയം,ആലപ്പുഴ,ഷൊര്‍ണൂര്‍ വഴിയുള്ള െ്രെടയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക