Image

വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല: മല്ലിക സുകുമാരന്‍

Published on 20 August, 2018
വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല: മല്ലിക സുകുമാരന്‍
വ്യാപകമായി ഷെയര്‍ ചെയ്ത ട്രോളായിരുന്നു നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ടുപോകുന്നത്. അതേപ്പറ്റി മല്ലിക സുകുമാരന്‍ പറയുന്നു

അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. റോഡില്‍ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കാറില്‍ കയറാന്‍ വേണ്ടി ചെമ്പില്‍ കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാന്‍ കയറിയിരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല.

എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.

ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ വയ്യ

-മല്ലിക സുകുമാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക