Image

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണ അവധി തിരുവോണ ദിവസത്തില്‍ മാത്രമായി ചുരുക്കും

Published on 20 August, 2018
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണ അവധി തിരുവോണ ദിവസത്തില്‍ മാത്രമായി ചുരുക്കും

സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണ അവധി തിരുവോണ ദിവസത്തില്‍ മാത്രമായി ചുരുക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. ഓണം പ്രമാണിച്ചുള്ള മറ്റ് അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാവണം എന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ 24മുതല്‍ 28വരെയാണ് അവധി നിശ്ചയിച്ചിരുന്നത്. ഇത് ഒരു ദിവസമായി ചുരുങ്ങും. അതേസമയം ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം ദുരിതാശ്വാസനിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക