Image

പൊങ്ങച്ചം സാറാമ്മ. (ജോണ്‍ ഇളമത)

Published on 20 August, 2018
പൊങ്ങച്ചം സാറാമ്മ. (ജോണ്‍ ഇളമത)
മഹാബലി ഇത്തവണ അമേരിക്ക വഴിയാണ് ഓണമഹോത്സവത്തിന് മലയാള നാട്ടിലേക്ക് യാത്ര ചെയ്തത്. കാരണം അവിടെ മഴേം,വെള്ളപ്പൊക്കോം ഉരുളുപൊട്ടലുമൊക്കയാ.അതൊക്കെ കഴിഞ്ഞിട്ട് നെടുംമ്പാശ്ശേരി റണ്‍വേ ഒന്നു ക്ലീനാകട്ടെ എന്നുംകൂടി കരുതി.എയര്‍ഫോഴ്‌സ് വണ്‍ എന്ന് പറയും പോലെ സ്വന്തം, പാതാളം വണ്‍ പുഷപക വിമാന ജെറ്റില്‍,ഒറ്റക്കാ അദ്ദേഹമെത്തിയത്.വിമാനം പറത്തുന്നതും അദ്ദേഹം തന്നെ.സെക്യൂരിറ്റി ഒന്നുമില്ലാതെ.അല്ലെങ്കിതന്നെ മാവേലിയെ ആരെന്തു ഉപദ്രവിക്കാനാ.ആര്‍ക്കും ദോഷം ചെയ്യാതെ നന്മമാത്രം ചെയ്ത് പാതാളത്തിലേക്ക് ചവിട്ടി നീക്കപ്പെട്ട അസുരരാജാവ്!

പാതാളം വണ്‍ ന്യൂയോര്‍ക്കിനു മുകളിലൂടെ പറ്‌റ്‌പ്പോള്‍ താഴെ മലയാളികളുടെ ഒച്ച. ഒരു വലിയ കാര്‍ പാര്‍ക്ക്. കാര്‍പാര്‍ക്കില്‍ ഒഴിഞ്ഞൊരു കോണില്‍ ശബ്ദമില്ലാത്ത പാതാളം വണ്‍ ലാന്‍ഡ് ചെയ്ത് മാവേലി ഒന്നിറങ്ങിനടന്നു.ദാ,അവിടെ ഒരു കാറിനു ചുറ്റും കുടവയറമ്മാരായ കുറേ മദ്ധ്യപ്രായക്കാര്‍ നിന്ന് വെള്ളമടിക്കുന്നു,പുകവലിക്കുന്നു.പൊട്ടിച്ചിരിക്കുന്നു. എല്ലാവര്‍ക്കും സ്വര്‍ണ്ണക്കരയുള്ള സില്‍ക്കുമുണ്ടും,മുട്ടിനു താഴെ എത്തുന്ന സില്‍ക്കു ജുബായും വേഷം. ഒരുവന്‍ അല്പ്പമുറക്കെ-അളിയാ,............. മലയാളി സമാജത്തിന്‍െറ ഓണം എല്താക്കൊലേ്താം ഗംഭീരമാ!

നൂറുകൂട്ടം കറികള്‍ കൂട്ടി സദ്യ, അത്തപ്പുവിടീല്‍ മത്സരം,പിന്നെ നൂറു മദ്ധ്യവയസ്ക്കകളുടെ
മെഗാതിരുവാതിര, കോലടി, കുമ്മിയടി,തുമ്പിതുള്ളല്‍, വടംവലി, എന്നു വേണ്ട, നൊസ്റ്റാള്‍ജിയാ
ഒണര്‍ത്തുന്ന ഓണം, പറയാതെ വയ്യ! അളിയാ ഈ ഗ്ലാസിലേക്ക് ഒരു ഡബിള്‍ പ്ലെ് കൂടി ഒഴിച്ചേ,ങാ
,ഇതെന്തോന്ന് ചീപ്പ് ബ്രാന്‍ഡിയാ, വെള്ളം തൊടാതടിച്ചിട്ടു പോലും അങ്ങോട്ട് പൂസ്സാകുന്നില്ല.
മാവേലി അങ്ങോട്ടേക്കു ചെന്നു.

മറ്റൊരുവന്‍-
മഹാബലി ആയിട്ട് വേഷം കെട്ടിയ അങ്കിളേതാ! നന്നായിട്ട് ചേരുന്നൊണ്ട്,
കൊടവറും,കൊമ്പമീശേം നല്ല കോമ്പിനേഷന്‍! ,പക്ഷേ ഇപ്പോ ആരാ ഈ മെതിയടീമിട്ട,് പൂണൂലും കെട്ടി
, ഓലക്കൊടേം പിടിച്ച് മാവേലിവേഷം കെട്ടുന്നെ, ഇതോള്‍ഡ് വേര്‍ഷനാ.ഇപ്പോ സ്റ്റയിലില്ലേ
മാവേലീടെ വരവ്, സ്വര്‍ണ്ണക്കരയുള്ള മുണ്ട് താറുപാച്ചി,സ്വര്‍ണ്ണ അരപ്പട്ട കെട്ടി, സ്വര്‍ണ്ണക്കീരീടോം വച്ച
്,കൊടവയറിന്‍െറ മീതെ അഞ്ചാറ് സ്വര്‍ണ്ണമാലേമിട്ട്, കാതില്‍ സ്വര്‍ണ്ണക്കടുക്കനിട്ട്, നെറ്റിയില്‍ ചന്ദനക്കുറി
തൊട്ട്,കയ്യില്‍ സ്വര്‍ണ്ണവളയിട്ട് അടിച്ചുപൊളിച്ച്, താലപ്പൊലി പിടിച്ച കടിച്ചാപൊട്ടാത്ത സുന്ദരികളുടെ
അകമ്പടിയോടെ, അതാ അതിന്‍െറ സ്റ്റയില്!,ഛെ,ഛെ, ഈ വേഷം കൊള്ളൂല്ല,ഇത് വെറും ഉഡായിപ്പ്!
മാവലി നെറ്റിചുളിച്ച്-

(ആത്മഗതം)വിവരമില്ലാത്തോര്! ഇവനൊക്കെ ഓണത്തെപ്പറ്റി എന്തറിയാം.പണ്ടൊരിക്കെ ലണ്ടനില്‍ കൂടെപോയപ്പം ഒരുതിരുമണ്ടന്‍ ഓണാഘോഷത്തിന് മെസേജ് തട്ടിവിട്ടതാ,''വണ്‍സപ്പോണെ ടൈം കേരളാ റൂള്‍ഡ് ആന്‍ ഓള്‍ഡ് അസുര ചക്രവര്‍ത്തി കോള്‍ഡ് മഹാബലി''! കഷ്ടം ഇവനൊക്കെ എന്തോന്നറിയാം.
അവമ്മാര് കേള്‍ക്കെ മഹാബലി പറഞ്ഞു-
വേഷം കെട്ടിയതൊന്നുമല്ല, ഞാന്‍ ഒറിജിനലാ,അങ്ങു പാതളത്തീന്നു വരിക.
വേറൊരുത്തന്‍ ചോദിച്ചു-കാര്‍ന്നോര് രണ്ടെണ്ണം അടിക്കുന്നോ,നല്ല ഹെന്നസി ബ്രാന്‍ഡിയാ, അടിച്ചാ, പാതാളത്തീന്ന് സ്വര്‍ഗ്ഗത്തി പാം!, ഞങ്ങളും പാതാളത്തിലാരുന്നു, പ്രഷറേ, മനപ്രയാസങ്ങള്‍ല്‍
ഇപ്പോ സ്വര്‍ഗ്ഗത്തിലാ,തൂവലി പറക്കുന്ന അനുഭുതിയാ!

അറുവഷളമ്മാര്, മഹാബലി അവരെ ഉപേക്ഷിച്ച് ഫങ്ഷന്‍ നടക്കുന്ന ഹാളിലേക്ക്‌ചെന്നു.ഒന്ന് നല്ല ചൊമന്നു വെളുത്തതും, മറ്റേത് കറുത്തു തടിച്ചതുമായ, മദ്ധ്യപ്രയം കടന്ന്് ചായത്തില്‍മുങ്ങി സൗന്ദര്യ വര്‍ദ്ധനവ് നടത്തിയ നാരി രത്‌നങ്ങളാണ് ടിക്കറ്റ് കൊടുക്കുന്ന എന്‍ടറന്‍സ് ഡസ്ക്കില്‍.അവര്‍ ഓണക്കോടി ഉടുത്തിരിക്കുന്നു.ചന്ദനക്കുറി ചാര്‍ത്തിയിരിക്കുന്നു.

കറുത്ത തടിച്ചി സൗന്ദര്യധാമം പറഞ്ഞു-
മഹാബലിക്കു ഫ്രീയാല്‍ അകത്തോട്ട് കേറിക്കോ.വാതുക്കാനിന്നാ.താലപ്പൊലിപിടിക്കന്ന പെണ്ണുങ്ങള് ഒരുങ്ങുന്നേ ഒള്ളൂ.പിന്നെ ആ ചെണ്ടക്കാര് അവമ്മാരാ അങ്ങുദൂരെ കാറിനു ചുറ്റും നിന്നു മിനുങ്ങന്നത്. ചെണ്ട താളം മുറകണേ അല്പ്പം അടിക്കണം അതാ അവമ്മാരടെ പ്രമാണം.

കറമ്പി അടിമുടി നോക്കി മഹാബലിയേട് ഒറ്റചോദ്യം-
ആരടെ ഭര്‍ത്താവാ? എന്നുപറഞ്ഞാല്‍ ഞങ്ങളറീന്ന ആരടേലും ഭര്‍ത്താവാണോന്ന്. പണ്ടിവിടെ സ്ഥിരം മവേലി ആയികൊണ്ടിരുന്നതു പോത്തനാ,ഭാര്യ മറിയക്കുട്ടി അയളെ ഡിവോഴ്‌സ് ചെയ്തു,അതിപിന്നെ കാണാനേയില്ല.പലരും പറേന്ന് കാലിഫോര്‍ണ്യേലൊണ്ടന്ന്്, ആരോ കണ്ടു ഒരുമെക്‌സിക്കന്‍ പെണ്ണിന്‍െറ കൂടെ.എന്തായാലും താങ്കളു ഫിറ്റാ, മഹാബലി ആയിട്ട്,തടീം,വയറും,കൊമ്പംമീശേം, കലക്കീട്ടൊണ്ട്!

മഹാബലി തിരിച്‌നു ചോദിച്ചു -
ഭവതീടെ പേരന്നാ?
സാറാമ്മ!
,സാറാമ്മ പൊക്കികെട്ടിയ മാറൊ്‌റ്ുല;റ;ു ഇക്കിളികൂട്ടി കുലുങ്ങി മന്ദഹസിച്ച് പാറപ്പുറത്തുകൂടി അരുവി ഒഴുകുന്ന സരത്തില്‍ അണമുറിയാതെ പറയാന്‍
തുടങ്ങി-

കേട്ടോ മഹാബലി, ങാ,പേരെന്തേലുമാട്ടെ! ഞാന്‍ നാട്ടി.......ല്‍ അങ്ങു മേടേലയാ.കേട്ടിട്ടില്ലേരാജാവിന്‍െറ മുതല്‍പിടിക്കാരന്‍ മേടേ മാത്തുക്കുട്ടീടെ മോന്‍െറ മോനാ,എന്നെ കെട്ടിയേക്കുന്നെ.എന്‍െറ കെട്ടിയാന്‍െറ അപ്പന്‍െറ ആയകാലത്ത് ഞങ്ങക്ക് ആനേം,അമ്പാരീം ഒണ്ടാരുന്നു.നാട്ടി ആ
യിരപറ നെല്ലുവീഴുന്ന പുഞ്ചേം,മലബാറി നൂറേക്കറ് തേയിലതോട്ടോം ഒണ്ടാരുന്നു.പക്ഷേ,പറഞ്ഞിട്ടെന്തുകാര്യം.ഒടുവി അപ്പച്ചന്,എന്‍െറ കെട്ടിയോന്‍െറ അപ്പന് ആള്‍സൈമര്‍ വന്ന് ഓര്‍മ്മപോയി,എവിടാ
തോട്ടോം,നിലങ്ങളുമെന്നറിയാത്ത നെല്ലേല്!,ങാ,അങ്ങനെ എല്ലാം അന്യാധീനപ്പെട്ടതുകൊണ്ടാ,ഇവിടെ അമേരിക്കേ, വരേണ്ട ഗതികേടൊണ്ടായേ! കേട്ടോ,ഞങ്ങള് നമ്പൂരി മാര്‍ഗ്ഗം കൂടിയ മാര്‍ത്തോമ്മാ കൃസ്ത്യാനികളാ.........!

മഹാബലി ഒറ്റ ഓട്ടം,പാര്‍ക്കിങ് ലോട്ടില്‍,പുഷ്പക വിമാനജറ്റിന്‍െറ അടുത്തേക്ക്,ഇനി ഇവിടെ നിന്നാല്‍ എത്ര സാറാമ്മമാരും, അവറാച്ചമ്മാരും,പൊങ്ങച്ചം പറഞ്ഞ് ചുട്ടകോഴിയെ പറപ്പിക്കും!
Join WhatsApp News
നീലകുറുക്കൻ 2018-08-20 11:16:31
പല മലയാളീ സമാജങ്ങളും ഉത്സവങ്ങൾ കൊണ്ടാടുന്നത് നിലനിൽപ്പിന് വേണ്ടിയാ, പൊങ്ങച്ചം കാണിക്കാനല്ല!! അവരുടെ ദുഃഖം ആർക്കറിയാൻ?

കേരള സമാജത്തിന്റെ ഏതെങ്കിലും പരിപാടിക്ക് സ്റ്റേജിൽ കേറ്റിയില്ലെങ്കിൽ അപ്പൊ പോയി തുടങ്ങും ഒരു പുതിയ ഇന്ത്യൻ സമാജം. രണ്ടല്ല, നാല് വഞ്ചിയിൽ കാലും കൈയും കുത്തിനിൽക്കുന്ന ഇവർക്ക്, പിന്നെ പഴയ സഹപ്രവർത്തകരോട് മുഖം വീർപ്പായി, വഴക്കായി. 

ആകെ ഒരു ഗുണം , ഒരു സ്ഥാനം കൊടുക്കാമെന്നു പറഞ്ഞാൽ, അന്നുവരെ വിളിച്ച വഷളത്തരമൊക്കെ ആവിയാക്കി, പഴയ തട്ടകത്തിലേക്ക് പാഞ്ഞെത്തും. ഫോട്ടോയുടെ ഏറ്റവും മുന്നിലുണ്ടാകും, കിട്ടുമെങ്കിൽ ഒരു മൈക്കും കൈയിൽ പിടിച്ചു. 
Blue Fox 2018-08-20 14:47:46

East Coast is famous for a known Blue Fox who jumps from Associations to Associations.

Title only matters. If no title, then next day new group. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക