Image

ഒന്‍പതര കോടി രൂപ സമാരിച്ചു; ഫണ്ട് ശേഖരണം അവസാനിപ്പിച്ചു

Published on 20 August, 2018
ഒന്‍പതര കോടി രൂപ സമാരിച്ചു; ഫണ്ട് ശേഖരണം അവസാനിപ്പിച്ചു
ചിക്കാഗോ: ചെറിയ മോഹവുമായി തുടങ്ങി വലിയ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോന്‍ പൂത്തുറയിലും ഫെയ്‌സ്ബുക്കിലെ ഫണ്ട് സമാഹരണം അവസാനിപ്പിച്ചു.

ഇന്ന് ഉച്ച വരെ 1,353,424 ഡോളര്‍ പിരിഞ്ഞു കിട്ടി. ഒന്‍പതര കോടി രൂപ. അഞ്ചര ദിവസം കൊണ്ട് ഇത്തരമൊരു നേട്ടം കൈവരിച്ച ചരിത്രം കുറഞ്ഞത് മലയാളികള്‍ക്കിടയിലെങ്കിലുമില്ല.

തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. സുതര്യതക്കും വിമര്‍ശനം ഒഴിവാക്കാനും അതായിരിക്കും നല്ലതെന്നു അരുണ്‍ പറഞ്ഞു.
തുക വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണു സമാഹരണം അവസാനിപ്പിച്ചത്. ''സത്യത്തില്‍ ആകെയൊരു മാനസിക സമ്മര്‍ദ്ദമായിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത സ്ഥിതി. അതിനു പുറമെ പണം കിട്ടുന്നതും കൊടുക്കുന്നതും ടക്‌സും തുടങ്ങി വേറെയും നൂലമാലകള്‍,'' അരുണ്‍ പറഞ്ഞു.

ഫണ്ട് സമഹരണം തുടങ്ങുമ്പോള്‍ പ്രതീക്ഷിച്ചതല്ല ഇതൊന്നും. ഇത്രയും തുക കിട്ടുമെന്നും കരുതിയതല്ല.
തുക ലഭിക്കാനായി ഫെയ്‌സ്ബുക്കുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. തുകക്ക ടാക്‌സ് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. നോണ്‍ പ്രോഫിറ്റിന്റെ പേരില്‍ ആദ്യമെ തുടങ്ങിയെങ്കില്‍ ടാക്‌സ് വരില്ലായിരുന്നു. ഇത്രയും വലിയ ദുരന്തത്തിനുള്ള സഹായമെന്ന നിലയില്‍ ടാക്‌സ് ഒഴിവാക്കി നല്കാന്‍ ഫെയ്‌സ്ബുക്കും ശ്രമിക്കുന്നു.

ആറു ദിവസം മുന്‍പ് ഫണ്ട് ശേഖരണം തുടങ്ങുമ്പോള്‍ അരുണും അജോയും ആരും അറിയാത്ത സാധാരണ വ്യക്തികളായിരുന്നു. ആറു ദിവസം കൊണ്ട് ഇരുവര്‍ക്കും ഹീറൊയുടെ പരിവേഷം. അവരെ അറിയാത്തവരില്ലെന്നായി. എന്തായാലും നിനക്കാതെ വന്ന ഖ്യാതിയില്‍ ഇരുവര്‍ക്കും സന്തോഷം. വീട്ടുകാര്‍ക്കും സന്തോഷം.

അതിലും പ്രധാനം ഈ ദുരന്തത്തില്‍ ഇത്രയെങ്കിലും ചെയ്യാനായല്ലൊ എന്ന സംത്രുപ്തി.

ബിസിനസ് രംഗത്തും പ്രവര്‍ത്തിക്കുന എഞ്ചിനിയറായ അരുണിന്റെ പത്‌നിജനി. മൂന്നും ഒന്നും വയസുള്ള രണ്ടു പുത്രന്മാരുണ്ട്.

അവിവാഹിതനണ് അജോ.

see Asianet item
ഒന്‍പതര കോടി രൂപ സമാരിച്ചു; ഫണ്ട് ശേഖരണം അവസാനിപ്പിച്ചുഒന്‍പതര കോടി രൂപ സമാരിച്ചു; ഫണ്ട് ശേഖരണം അവസാനിപ്പിച്ചു
Join WhatsApp News
Beena Vallikalam 2018-08-20 15:27:34
മനുഷ്യത്വം എന്താണെന്നു മനസ്സിലാക്കിയ ദിനങ്ങളിലൂടെ കടന്നു പോയപ്പോൾ  കരുണയുടെ  പ്രകാശം പരത്തിയ ഒരുപാട് മുഖങ്ങൾ നാം കണ്ടു. അമേരിക്കൻ പ്രവാസി മലയാളികൾക്ക് അഭിമാനവും പ്രതീക്ഷയുമായി മാറിയ  അരുണിനും അജോയ്‌ക്കും ഒത്തിരി  നന്ദി, ഒട്ടേറെ അഭിനന്ദനങ്ങൾ, ഒപ്പം ഒരായിരം പ്രാർത്ഥനകളൂം..
Anthappan 2018-08-20 19:56:29
It is not how much money collected for the Kerala relief fund but how it is distributed to the people who deserve it should be the concern.  Around 40 crore rupees collected for tsunami is still unaccounted properly.  People help open heartily but the crooks in Kerala, including politicians, historically steal it. Kudos to your sincerity and dedication 
Copy Cat 2018-08-21 11:46:18
മിടുക്കർ.. 
ദാദാക്കൾക്കു പറ്റാത്തത് പ്രാക്ടിക്കലായി ചെയ്തു കാണിച്ച മിടുമിടുക്കർ...

ഒരു കൂട്ടർ വിജയകരമായി ഫണ്ട് ശേഖരിച്ചപ്പോൾ, ചില പേരെടുത്ത കോപ്പി ക്യാറ്റുകൾ അനുകരണം തുടങ്ങി.
മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക