Image

ഹൂസ്റ്റണില്‍ മലയാളി എഞ്ചിനിയര്‍ വെടിയേറ്റു മരിച്ചത് സമൂഹത്തിനു ഞെട്ടലായി; സംസ്കാരം വ്യാഴാഴ്ച

Published on 20 August, 2018
ഹൂസ്റ്റണില്‍ മലയാളി എഞ്ചിനിയര്‍   വെടിയേറ്റു മരിച്ചത് സമൂഹത്തിനു ഞെട്ടലായി; സംസ്കാരം വ്യാഴാഴ്ച
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി എഞ്ചിനിയര്‍ ചാള്‍സ് കോതേരിത്തറ (37) വെടിയേറ്റു മരിച്ചത് സമൂഹത്തെ ഞെട്ടിച്ചു.

ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ചാണു വെടിയേറ്റു മരിച്ചത്. കവര്‍ച്ചക്കുശ്രമിച്ച അക്രമി വെടി വയ്ക്കുകയയിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു.

സംഭവത്തിനു ദ്രുക്സാക്ഷികളില്ല. ക്യാമറയില്‍ ദ്രുശ്യങ്ങളുണ്ടോ എന്നു പോലീസ് അറിയിച്ചിട്ടില്ല. മ്രുതദേഹംമെഡിക്കല്‍ എക്സാമിനര്‍ ഇന്ന് (ചൊവ്വ) വിട്ടു നല്‍കുമെന്നു കരുതുന്നു

ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും പുത്രനാണ്. സംഭവ സ്ഥലത്ത് ഉടനെത്തിയ പോലീസ് ആദ്യം മാതാപിതാക്കളെയാണു ബന്ധപ്പെട്ടത്.

ഭാര്യ സീന ബാബുക്കുട്ടി,വി.വി. ബാബുക്കുട്ടി സി.പി.എയുടെ പുത്രിയാണ്.

ഒരു ഇളയ സഹോദരനുണ്ട്- എമില്‍ കോതെരിത്തറ. ന്യു ജെഴ്‌സിയില്‍ സി.പി.എ ആയി പ്രവര്‍ത്തിക്കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് ജോഷ്വാ ജോര്‍ജും മറ്റുംഇന്നലെ രാവിലെ തന്നെകുടുംബാംഗങ്ങള്‍ക്ക് സഹായ ഹസ്തവുമായെത്തി.

പൊതുദര്‍ശനം: ഓഗസ്റ്റ് 22 ബുധന്‍ വൈകിട്ട് 6 മുതല്‍ 9 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, 2411 ഫിഫ്ത്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ്.

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 23 വ്യാഴം രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രലില്‍
തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരി, വെസ്റ്റ് ഹൈമര്‍ റോഡ്, ഹൂസ്റ്റണ്‍. 
ഹൂസ്റ്റണില്‍ മലയാളി എഞ്ചിനിയര്‍   വെടിയേറ്റു മരിച്ചത് സമൂഹത്തിനു ഞെട്ടലായി; സംസ്കാരം വ്യാഴാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക