Image

ഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാന

Published on 20 August, 2018
ഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാന
ന്യൂയോര്‍ക് : മന്‍ഹാട്ടനിലെ മാഡിസണ്‍ അവന്യൂ പ്രകമ്പനം കൊള്ളുന്ന രീതിയില്‍ വര്‍ണ്ണാഭമായി നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനപരേഡില്‍ ഇത്തവണ ഫൊക്കാന ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച ആശയം ലോകശ്രദ്ധ നേടി . പരംപരാഗതമായ വര്‍ണക്കൊഴുപ്പും വാദ്യ മേളങ്ങളും ഒക്കെ വെടിഞ്ഞു , പ്രളയത്തില്‍ ആണ്ടു പോയ കേരളത്തിന്റെ എട്ടടിയിലധികം നീളം വരുന്ന ഫൊക്കാന അവതരിപ്പിച്ച കട്ടൗട്ട് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു . പതിനായിരം വാക്കുകള്‍ക്കോ പ്രഭാഷണങ്ങള്‍ക്കോ നല്കാനാവാത്ത അര്‍ത്ഥതലങ്ങളും, കേരളത്തിന്റെ ദുരിതത്തിന്റെ കാഠിന്യവും ശക്തമായ രീതിയില്‍ ലോകത്തെ അറിയിക്കാന്‍ പരേഡിലെ ഫൊക്കാനയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് സാധ്യമായി. കേരളത്തിന്റെ വലിയ കട്ടൗട്ടില്‍ "please support flooded kerala " എന്ന് ആലേഖനം ചെയ്തിരുന്നു .മറ്റു സംസ്ഥാനക്കാരും, വിദേശ മാധ്യമങ്ങളും കേരളത്തോട് ഒപ്പം ചേര്‍ന്നു പ്രകൃതി ദുരന്തത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു .

കോണ്‍സുലാര്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ,കോണ്‍സുലാര്‍ ശ്രീ ദേവദാസന്‍ നായര്‍ , ഫൊക്കാന പ്രസിഡണ്ട് ശ്രീ മാധവന്‍ നായര്‍ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി . ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പ് ,ഫൊക്കാന ട്രഷറര്‍ ശ്രീ സജിമോന്‍ ആന്റണി , ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് , ഫൊക്കാന ന്യൂയോര്‍ക് റീജിയണല്‍ വൈസ് പ്രസിഡണ്ട് ശബരിനാഥ് നായര്‍ , ചുങ്കത്തില്‍ വര്‍ഗീസ് , മേരി ഫിലിപ്പ് , അലക്‌സ് മുരിക്കാനാനി ,സണ്ണി പണിക്കര്‍ ,ഹരി ലാല്‍ എന്നിവര്‍ പരേഡില്‍ പങ്കെടുത്തു .
പ്രളയ ദുന്തത്തില്‍ അകപ്പെട്ടു പോയ കേരളത്തിനായി ഹൃസ്വ കാലത്തേക്കും ദീഘ കാലത്തേക്കുമായി സമഗ്ര പദ്ധതിയാണ് ഫൊക്കാന വിഭാവനം ചെയ്തത്.

ദുരന്ത ഭൂമിയില്‍ ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മല്‍സ്യ തൊഴിലാളികളെ അംഗീകരിക്കാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ഫൊക്കാന തീരുമാനിച്ചു . അതുപോലെ വെള്ളം ഒഴിയുന്ന വീടുകളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യവും ചെളിയും നീക്കം ചെയ്യാന്‍ യന്ത്രവല്‍കൃത പവര്‍ വാഷ് സിസ്റ്റം ജില്ല കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കാനും ഫൊക്കാന മുന്നിട്ടിറങ്ങും. മരുന്നും ഭക്ഷണവും വസ്ത്രങ്ങളും ആയി ഉടനടി അത്യാവശ്യം പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ക്കുപരി , ഉപജീവനമാര്‍ഗവും പാര്‍പ്പിടവും നഷ്ട്ടപ്പെട്ട ആലംബഹീനര്‍ക്കു തണലാകാനും ആണ് ഫൊക്കാന ശ്രദ്ധിക്കുന്നത് ഇതിനായി ഗോ ഫണ്ട് വഴി ലോകത്തിന്റെ സഹായം ഫൊക്കാന അഭ്യര്‍ത്ഥിക്കുന്നു . ഗോ ഫണ്ട് ലിങ്ക് ചുവടെ ചേര്‍ക്കുന്നു .ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു
.https://www.gofundme.com/fokana-kerala-flood-relief-fund 
ഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാനഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാനഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാനഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാനഇന്ത്യ ഡേ പരേഡില്‍ പ്രളയ കേരളത്തോടൊപ്പം ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക