Image

കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ സാമ്ബത്തിക സഹായം കിട്ടുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

Published on 21 August, 2018
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ സാമ്ബത്തിക സഹായം കിട്ടുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ സാമ്ബത്തിക സഹായം കിട്ടുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇപ്പോള്‍ താല്‍കാലിക സഹായം മാത്രമാണ് ലഭിച്ചത്. മെമോറാണ്ടം കൊടുക്കുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ തുക അനുവദിക്കുകയെന്നും കണ്ണന്താനം വിശദീകരിച്ചു.

ചോദിക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രം നല്‍കുന്നുണ്ട്. പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. മുഖ്യമന്ത്രി സൈന്യത്തെ ആവശ്യപ്പെട്ടു, ആവശ്യപ്പെട്ടതില്‍ കൂടുതല്‍ സൈന്യത്തെ കേന്ദ്രം നല്‍കി. പ്രധാനമന്ത്രി പ്രളയക്കെടുതിയുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പണം ഇപ്പോള്‍ നമ്മുടെ കൈയിലുണ്ട്. അത്യാവശ്യമായി ചെയ്യേണ്ട കാര്യത്തിനാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോള്‍ കേന്ദ്രം ചെയ്യുന്നുണ്ട്. കേന്ദ്ര സംഘം വന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ക്ക് പണം ലഭ്യമാക്കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക