Image

നെടുമ്ബാശേരി വിമാനത്താവളം 26ന് തന്നെ തുറക്കാന്‍ ശ്രമം

Published on 21 August, 2018
നെടുമ്ബാശേരി വിമാനത്താവളം 26ന് തന്നെ തുറക്കാന്‍ ശ്രമം

കനത്തമഴയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നെടുമ്ബാശേരി വിമാനത്താവളം 26ന് തന്നെ തുറക്കാന്‍ ശ്രമം. റണ്‍വേയില്‍ ഉള്‍പ്പെടെ വെളളക്കെട്ട് ഒഴിവായി. ടാക്‌സിവേയിലും പാര്‍ക്കിങ് വേയിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേയില്‍ കേടുപാടുകള്‍ സംഭവിച്ച 800 ലൈറ്റുകള്‍ മാറ്റുന്നതിനുളള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് നെടുമ്ബാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കനത്തമഴയൊടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍തോട് കരവിഞ്ഞു ഒഴുകുകയായിരുന്നു. വിമാനത്താവളത്തിന് ആവശ്യമായ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ മുകള്‍ ഭാഗം വരെ വെളളം ഒഴുകി എത്തി. ഈ വെളളം ഒഴുക്കികളയാന്‍ രണ്ടരകിലോമീറ്ററോളം ദൂരത്തിലുളള പുറം മതില്‍ തകര്‍ത്തിരുന്നു. മതില്‍ വീണ്ടും നിര്‍്മ്മിക്കുന്നത് അടക്കമുളള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ആദ്യഘട്ടത്തില്‍ 26 ന് തുറക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക