Image

അനുമതിയില്ലാതെ ക്യാംപില്‍ അതിക്രമിച്ച്‌ കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്നു ഡിജിപി

Published on 21 August, 2018
അനുമതിയില്ലാതെ ക്യാംപില്‍ അതിക്രമിച്ച്‌ കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്നു ഡിജിപി

 ദു​രി​താ​ശ്വാ​സ ക്യാംപു​ക​ള്‍​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ക്യാംപുകളുടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തെ നി​യോ​ഗി​ക്കും. അനുമതിയില്ലാതെ ക്യാംപില്‍ അതിക്രമിച്ച്‌ കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി അറിയിച്ചു.

മഴക്കെടുതിയെ തുടര്‍ന്ന് അടച്ചിട്ട വീടുകളില്‍ മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് കര്‍ശന നടപടി എടുക്കും. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേ​സെ​ടു​ക്കും. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പാ​വ​പ്പെ​ട്ട വീ​ടു​ക​ള്‍ പോ​ലീ​സു​കാ​ര്‍ ദ​ത്തെ​ടുത്ത് പുനര്‍ നിര്‍മ്മാണത്തിന് സഹായം നല്‍കുമെന്നും ഡി​ജി​പി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ദു​രി​താ​ശ്വാ​സ ക്യാംപു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം ഏ​ഴ​ര ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക്യാംപു​ക​ളി​ല്‍ ക​ഴി​ഞ്ഞ​ത്. വെള്ളക്കെട്ട് രൂക്ഷമായതോടെ, ആളുകള്‍ വീടുപേക്ഷിച്ച്‌ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാ​റി​യ​തോ​ടെ മോ​ഷ​ണ​വും വ​ര്‍​ധി​ച്ചി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക