Image

സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്ഹാജര്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ക്കു കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദ്ദേശം

Published on 21 August, 2018
സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്ഹാജര്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ക്കു കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദ്ദേശം

സംസ്ഥാനത്തുണ്ടായ പ്രളക്കെടുതികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദിവസങ്ങളില്‍ ഹാജര്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ക്കു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദ്ദേശം നല്‍കി.

കളക്ഷന്‍ സെന്ററുകള്‍, ദുരിതാശ്വാസ ക്യാമ്ബുകള്‍, വിമാനത്താവളത്തിലെ കാര്‍ഗോ കേന്ദ്രം, വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയ എന്നിവിടങ്ങളില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണു വൊളന്റിയര്‍മാരായി സേവനം ചെയ്യുന്നത്. ഇവരുടെ നിസ്വാര്‍ഥ സേവനം വിലമതിക്കാനാവാത്തതാണെന്നും ഹാജര്‍ നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപന മേലധികാരികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഹോസ്റ്റലുകള്‍ ഓണാവധിക്ക് അടയ്ക്കരുത് കളക്ടര്‍

കാലവര്‍ഷ കെടുതികളെത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്ക് വീടുകളിലേക്കു മടങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ഹോസ്റ്റലുകള്‍ ഓണാവധി ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ അടയ്ക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദ്ദേശം നല്‍കി.

ഈ ദിവസങ്ങളില്‍ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുകയും വേണം. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക