Image

അവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു മനുഷ്യന്റെ മുഖം

സുധീര്‍ ബാബു Published on 21 August, 2018
അവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖം
രാത്രി ഒരു മണി ആയിട്ടുണ്ടാവും.

ഞങ്ങള്‍ പാലക്കാടെത്തി. പല റോഡുകളും വെള്ളക്കെട്ടായതിനാല്‍ യാത്രക്കാരെ തിരിച്ചുവിടുന്നുണ്ട്. ഞങ്ങള്‍ ഏതോ ഒരു റോഡിലേക്ക് കയറി. നല്ല വേഗതയില്‍ ഓടിച്ച വാഹനം ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തി.

മുന്നില്‍ റോഡില്‍ വെള്ളം കുതിച്ച് ചാടുന്നു. വാഹനം അല്‍പ്പംകൂടി മുന്നോട്ട് കടന്നിരുന്നെങ്കില്‍ വെള്ളത്തിന്റെ ശക്തിയില്‍ ചിലപ്പോള്‍ ഒലിച്ചു പോയേനെ. വാഹനത്തിന്റെ വെളിച്ചത്തില്‍ തിളക്കം കണ്ട് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതാണ്.

ഒരു ബൈക്ക് ചീറിപാഞ്ഞ് ഞങ്ങളുടെ വണ്ടിക്ക് വട്ടം നിന്നു. അതില്‍ പെരുമഴയില്‍ നനഞ്ഞൊലിച്ച് രണ്ട് യുവാക്കള്‍.

''നിങ്ങള്‍ ഈ വഴി തിരിഞ്ഞത് കണ്ട് നിങ്ങളെ തടുക്കാന്‍ ഓടിയെത്തിയതാണ് ഞങ്ങള്‍. ഈ വഴി അപകടകരമാണ്. വണ്ടി തിരിച്ചോളൂ ഞങ്ങള്‍ വഴി കാട്ടിത്തരാം''

അവര്‍ ബൈക്കില്‍ കയറി. ഞങ്ങള്‍ക്ക് അവര്‍ക്ക് പിന്നാലെ യാത്ര തിരിച്ചു.

ഏകദേശം അഞ്ചുകിലോമീറ്റര്‍ അവര്‍ ഞങ്ങളുടെ മുന്നില്‍ സഞ്ചരിച്ചു. സുരക്ഷിതമായ വഴി കാട്ടിത്തന്ന് ഒരു ചിരിയോടെ അവര്‍ യാത്ര പറഞ്ഞു പോയി.

ആ രാത്രിയില്‍ അവര്‍ കാവല്‍ നില്‍ക്കുകയാണ്. ഒരു കൂട്ടം ചെറുപ്പക്കാര്‍. ടോര്‍ച്ചും വണ്ടിയും ഒക്കെയായി ഓരോ കൂട്ടങ്ങള്‍ വഴിയിലെമ്പാടും. വഴിതെറ്റുന്നവരെ അവര്‍ പിന്തുടരുന്നു. തടുക്കുന്നു. ശരിയായ വഴി കാട്ടുന്നു. ഓരോരുത്തരെയും സുരക്ഷിതരാവാന്‍ കരുതലോടെ അവര്‍ ഉറങ്ങാതെ കാവലിരിക്കുന്നു.

ഉറങ്ങാതെ കേരളത്തിന് കാവല്‍ നില്‍ക്കുന്ന അവരെ പിന്നീട് പലയിടത്തും കണ്ടു

മലപോലെ ഉയര്‍ന്നു നില്‍ക്കുന്ന പ്രളയജലത്തിന് നടുവില്‍ ആര്‍ത്തു കേഴുന്ന മനുഷ്യരെ ചുമലില്‍ താങ്ങി വിശക്കുന്നവന് അന്നം നല്കി ഇടിഞ്ഞു വീണുകിടക്കുന്ന മണ്ണ് കോരി മാറ്റി വീണു കിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റി വെള്ളത്തില്‍ നിന്നുപോയ വാഹനങ്ങള്‍ തള്ളിമാറ്റി വഴികാട്ടികളായി

അവരൊന്നും അപ്പോള്‍
ഹിന്ദുക്കളായിരുന്നില്ല
മുസല്‍മാന്മാരായിരുന്നില്ല
ക്രിസ്തിയാനികളായിരുന്നില്ല

അവരൊന്നും അപ്പോള്‍
കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല
കോണ്‍ഗ്രസുകാരായിരുന്നില്ല
ബി ജെ പ്പിക്കരായിരുന്നില്ല

പകരം
അവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു

മനുഷ്യന്റെ മുഖം

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്ഥരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്.

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്.

മറിച്ച് ചിന്തിക്കുവാന്‍ ഒരു കാരണവും അവര്‍ അവശേഷിപ്പിക്കുന്നില്ല. 
അവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖംഅവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖംഅവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖംഅവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖംഅവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖംഅവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖംഅവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു  മനുഷ്യന്റെ മുഖം
Join WhatsApp News
നിങ്ങള്‍ ഉണ്ടാക്കിയ ദൈവം 2018-08-21 21:11:11

നിങ്ങളുടെ ദൈവം

അബ്രഹാമിനിന്‍റെ, ഇസഹക്കിന്‍റെ, യക്കൊബിന്‍റെ ദൈവം

യേശു ദൈവം, അമ്പല ദൈവം, അള്ളാഹു ദൈവം

ഇവര്‍ ഒക്കെക്കും മനുഷരെ രക്ഷിക്കാന്‍ കഴിയും എങ്കില്‍

ഇവര്‍ ഒക്കെ പ്രളയം വന്നപ്പോള്‍ എവിടെ ഒളിച്ചു.

ചെയ്യുവാന്‍ കഴിയുന്ന ചെറിയ സേവനം പോലും

ചെയ്യാതെ ഒളിച്ച ദൈവങ്ങള്‍ ഇ ദുരന്തത്തിന്

ഉത്തരവാദികള്‍

ഇവര്‍ ഇതിനു നഷ്ട പരിഹാരം തരണം.

ദൈവങ്ങളെ കണ്ടു കിട്ടാന്‍ സാദിക്കുന്നില്ല എങ്കില്‍

ഇവയുടെ പേരില്‍ ജോലി ചെയ്യാതെ രാജകീയ ജീവിതം

നടത്തിയ എല്ലാ പുരോഹിത ചൂഷകരെയും

ജയിലില്‍ അടക്കണം .

Until every homeless gets a home,

So, open your Treasury

andrew

ഞാൻ നിങ്ങളുടെ ദൈവം 2018-08-21 23:19:15
നിങ്ങടെ ഭാവനാ പുൽത്തൊഴുത്തിൽ 
എന്നോ പിറന്നൊരു ദൈവമാ ഞാൻ 
ചുമ്മാതിരുന്ന എന്നെ നിങ്ങൾ 
ദൈവമാക്കി കല്ലിൽ കൊത്തി വച്ചു 
മറ്റു ചിലർ എന്നെ ദൈവ പുത്രനാക്കി 
ക്രൂശിൽ തറച്ചു തറച്ചു കൊന്നു 
 അള്ളാഹു എന്നു ചിലർ വിളിച്ചു കൂവി 
ശബരിമലയിൽ നിങ്ങളെന്നെ 
ഒറ്റക്കിരുത്തി കൊടും കാട്ടിനുള്ളിൽ 
എന്റെ പേരിൽ നിങ്ങളെന്നും 
തിന്നുകുടിച്ചു മദിച്ചിരുന്നു 
സ്വർഗ്ഗം മറ്റൊരു ദേശത്തെന്ന് 
കള്ളം പറഞ്ഞു പരത്തി നിങ്ങൾ 
അവരുടെ രക്തം മോന്തി നിങ്ങൾ 
തിന്നു കൊഴുത്തു തടിച്ചു കേറി 
ജനതയെ കഴുതകളാക്കി നിങ്ങൾ 
അവരുടെ മുതുകിൽ സഞ്ചരിച്ചു 
പെരുമഴ പെയ്യുതു കാറ്റടിച്ചു 
പൊതുജനം കഴുതകൾ  മുങ്ങി പൊങ്ങി
നിങ്ങളെന്നെ പള്ളികളിൽ 
മോസ്ക്കിലും ക്ഷേത്രത്തിലും ഇട്ടു പൂട്ടി 
ഉരുൾ പൊട്ടി മടപൊട്ടി വെള്ളം കേറി 
നിങ്ങടെ ദൈവം, ഞാൻ,  വെള്ളത്തിലായി 
കടൽ രണ്ടാക്കി മോസസിനെ രക്ഷിച്ച ഞാൻ
രക്ഷയില്ലാതെ വെള്ളത്തിൽ മുങ്ങി താണു     
എന്നെ രക്ഷിക്കേണ്ട പുരോഹിതന്മാർ 
ജീവനും കൊണ്ടോടി രക്ഷപ്പെട്ടു 
ശബരിമലയിൽ ഞാൻ പോയി നോക്കി 
അയ്യപ്പൻ കല്ലായി അവിടെയുണ്ട് 
മോസ്ക്കിലും പോയി ഞാൻ എത്തി നോക്കി 
അങ്ങേരും അവിടുന്നു പോയിരുന്നു
പാവമല്ലേ ഞാൻ നിങ്ങടെ ദൈവമല്ലേ 
എന്നെ ആരേലും വന്നു രക്ഷിക്കണേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക