Image

മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Published on 21 August, 2018
മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
പാലക്കാട്‌: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ്‌ നെന്മാറ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളില്‍ നിന്നും ഫോണും പിടിച്ചെടുത്തു. ഇയാളെ പിന്നീട്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച്‌ സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഐ.ജി മനോജ്‌ എബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ്‌ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക