Image

ഭാര്യയേയും മൂന്ന്‌ മക്കളേയും കൊലപ്പെടുത്തി ഫ്രിഡ്‌ജിലും അലമാരയിലും സ്യൂട്ട്‌ കേസിലുമാക്കി ഗ്യഹനാഥന്‍ ആത്മഹത്യ ചെയ്‌തു

Published on 21 August, 2018
ഭാര്യയേയും മൂന്ന്‌ മക്കളേയും കൊലപ്പെടുത്തി ഫ്രിഡ്‌ജിലും അലമാരയിലും സ്യൂട്ട്‌ കേസിലുമാക്കി ഗ്യഹനാഥന്‍ ആത്മഹത്യ ചെയ്‌തു
ന്യൂഡല്‍ഹി: അലഹബാദിലെ ധുമന്‍ഗഞ്‌ജില്‍ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഫ്രിഡ്‌ജിലും സ്യൂട്ട്‌കേസിലും അലമാരിയിലുമായി കണ്ടെത്തി. 35കാരനായ മനോജ്‌ കുശ്‌ വയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഇദ്ദേഹത്തിന്റെ ഭാര്യയുടെ മൃതദേഹം ഫ്രിഡ്‌ജിനുള്ളിലും രണ്ട്‌ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിനുള്ളിലും അലമാരയിലുമാണ്‌ കണ്ടെത്തിയത്‌. മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം മുറിയിലും കണ്ടെത്തി.

വീട്ടുകാരെ ദിവസങ്ങളായി പുറത്തുകാണാത്തതിനെത്തുടര്‍ന്ന്‌ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ വീടിന്റെ പൂട്ട്‌ പൊളിച്ച്‌ അകത്ത്‌ കടന്ന പോലീസാണ്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. ഭാര്യക്ക്‌ പരപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മനോജ്‌ കുശ്‌ വ കൂട്ടക്കൊല നടത്തിയ ശേഷം ജീവനൊടുക്കിയതെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക