Image

ദുരിതാശ്വാസ ക്യാമ്പില്‍ പിഞ്ചുകുഞ്ഞ്‌ മസ്‌തിഷ്‌ക ജ്വരം പിടിപെട്ട്‌ മരിച്ചു

Published on 21 August, 2018
ദുരിതാശ്വാസ ക്യാമ്പില്‍ പിഞ്ചുകുഞ്ഞ്‌ മസ്‌തിഷ്‌ക ജ്വരം പിടിപെട്ട്‌ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്‌തിഷ്‌ക ജ്വരം പിടിപെട്ട്‌ മരിച്ചു. സുനില്‍ അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ്‌ മരിച്ചത്‌.
തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ കുട്ടിക്ക്‌ പനി തുടങ്ങിയത്‌. പനി ശക്തിപ്രാപിച്ച്‌ സംസാരശേഷി നഷ്ടമായതോടെ അടൂരിലുള്ള ബന്ധുവിന്റെ വീടിനു സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന്‌ കൊല്ലത്തെ മറ്റൊരു ആശുപത്രിയിലും ചികിത്‌സിപ്പിച്ചു. അവിടെ നിന്നാണ്‌ കുട്ടിക്ക്‌ മസ്‌തിഷ്‌ക ജ്വരമാണെന്ന്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ തരിരുവനന്തപുരം കിംസ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക