Image

കേരളത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് നടി കീര്‍ത്തി സുരേഷിന്റെ വക15 ലക്ഷം രൂപ ധനസഹായം

Published on 21 August, 2018
കേരളത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് നടി കീര്‍ത്തി സുരേഷിന്റെ വക15 ലക്ഷം രൂപ ധനസഹായം

കേരളത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് നടി കീര്‍ത്തി സുരേഷിന്റെ വക15 ലക്ഷം രൂപ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കി.

ഇതിന് പുറമെ തിരുവനന്തപുരത്തെ ഗവണ്‍മെന്റ് സംസ്കൃത കോളേജ് കേന്ദ്രീകരിച്ച്‌ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കീര്‍ത്തി സുരേഷ് സജീവമായി പങ്കെടുക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിച്ച്‌ ഇവിടെനിന്നും പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്.

കൊച്ചിയില്‍ നടി അമലാ പോളും കുടുംബവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. സിനിമാ മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക