Image

കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച്‌ നടന്‍ ടോവിനോ തോമസ്‌

Published on 21 August, 2018
കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച്‌ നടന്‍ ടോവിനോ തോമസ്‌
തൃശ്ശൂര്‍: കേരളം പ്രളയക്കെടുതിയില്‍ വലയുമ്‌ബോഴും വേണ്ട സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി ലഭ്യമാക്കുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്‌. അതിനിടയിലാണ്‌ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ടോവിനോ തോമസ്‌ രംഗത്തെത്തിയത്‌. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്‌ ടോവിനോ അഭിപ്രായം തുറന്ന്‌ പറഞ്ഞത്‌.

'നൂറ്‌ പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണമെന്ന്‌ ' ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ മുഴുവന്‍ സമയവും നടന്‍ ടോവിനോ സഹായമെത്തിക്കുന്നുണ്ട്‌.

ആറാട്ടുപുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്നറിഞ്ഞതോടെയാണ്‌ നടന്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിട്ടറിഞ്ഞത്‌. തുടര്‍ന്ന്‌ സുഹൃത്തുക്കളേയും കൂട്ടി പ്രളയ ബാധിത പ്രദേശങ്ങളിലേയ്‌ക്ക്‌ രക്ഷാ പ്രവര്‍ത്തനത്തിന്‌ വേണ്ടി എത്തുകയായിരുന്നു.

പനംകുളം, പുല്ലൂറ്റ്‌ എസ്‌.എന്‍.ഡി.എസ്‌ എല്‍.പി സ്‌കൂള്‍, ലിസി സ്‌കൂള്‍, നടവരമ്‌ബ്‌ ഗവ.എച്ച്‌.എസ്‌, സെന്റ്‌ മേരീസ്‌ സ്‌കൂള്‍ തുടങ്ങിയ ക്യാംപുകളില്‍ രാത്രി വൈകിയും ടോവിനോ പ്രവര്‍ത്തിച്ചിരുന്നു. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക്‌ തന്റെ വീട്ടില്‍ താമസിക്കാനും ടോവിനോ ഇടമൊരുക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക