Image

ദുരിതാശ്വാസ നിധിയിലേക്ക്‌ 1.31 കോടി രൂപയുടെ സഹായവുമായി മദ്ധ്യപ്രദേശ്‌ പൊലീസ്‌

Published on 21 August, 2018
ദുരിതാശ്വാസ നിധിയിലേക്ക്‌ 1.31 കോടി രൂപയുടെ സഹായവുമായി മദ്ധ്യപ്രദേശ്‌ പൊലീസ്‌


ഭോപ്പാല്‍ : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്‌ക്ക്‌ കൈതാങ്ങായി മദ്ധ്യപ്രദേശ്‌ പൊലീസ്‌. 1.31 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്‌ ധനസഹായം നല്‍കും. പൊലീസ്‌ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ സാലറിയും ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുന്നുണ്ട്‌. മദ്ധ്യപ്രദേശ്‌ ഡിജിപി ട്വിറ്ററിലൂടെയാണ്‌ സഹായ വിവരം പ്രഖ്യാപിച്ചത്‌.

തെലുങ്കാന, പഞ്ചാബ്‌ , തമിഴ്‌നാട്‌ , ദില്ലി, കര്‍ണ്ണാടക, ചത്തീസ്‌ഗഢ്‌, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന്‌ കേരളത്തിന്‌ പിന്തുണയും സഹായവും ലഭ്യമായിരുന്നു. ഏറ്റവും ഒടുവിലായി കേരളത്തിന്‌ യുഎഇ 700 കോടി രൂപയുടെ സഹായമാണ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. പരസ്യത്തിന്‌ 5000 കോടി, കേരളത്തിന്‌ 500 കോടി; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്‌

കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഇതുവരെയായി ഏകദേശം 20000 കോടി രൂപയുടെ നഷ്ടമാണ്‌ സര്‍ക്കാര്‍ വിലയിരുത്തുന്നത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അടിയന്തര ധനസഹായമായി സംസ്ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌ 2000 കോടിരൂപയായിരുന്നു.

എന്നാല്‍ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനോട്‌ അനുബന്ധിച്ച്‌ നടത്തിയ ഉന്നതല കൂടിയാലോചനയില്‍ സംസ്ഥാനത്തിന്‌ അടിയന്തര ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌ 500 കോടി രൂപയായിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന്‌ മാത്രം നല്‍കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക