Image

കുടകിലെ മഴക്കെടുതി നേരിടാന്‍ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന്​ കുമാരസ്വാമി

Published on 21 August, 2018
കുടകിലെ മഴക്കെടുതി നേരിടാന്‍ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന്​ കുമാരസ്വാമി

കേരളത്തില്‍ പ്രളയം നാശം വിതച്ചതിനൊപ്പം കര്‍ണാടകയിലെ കുടക്​ ജില്ലയിലും മഴയും മണ്ണിടിച്ചിലുമുണ്ടായിരുന്നു. കുടകിലെ മഴക്കെടുതി നേരിടാന്‍ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന്​ മുഖ്യമന്ത്രി എച്ച്‌​ഡി കുമാരസ്വാമി കേന്ദ്രത്തെ അറിയിച്ചു. പ്രധാനമന്ത്രി കേരളത്തിന്​ 500 കോടി രൂപയാണ് അനുവദിച്ചത്.

കുടക്​ ജില്ലയിലെ ദുരന്തം നേരിടാന്‍ 100 കോടിയെങ്കിലും കേന്ദ്രം അനുവദിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ കുമാരസ്വാമി മാധ്യമങ്ങളോട്​ പറഞ്ഞു. '100 കോടി അനുവദിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെടും. ജില്ലയിലെ വിവിധ മേഖലകള്‍ തമ്മിലുള്ള ബന്ധം നഷ്​ടമാകാതിരിക്കാന്‍ റോഡുകള്‍ പുനര്‍നിര്‍മിക്കണം. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞു.

പ്രളയ ദുരിതത്തിന്റെ വ്യാപ്​തി തിരിച്ചറിയാന്‍ വ്യോമ നിരീക്ഷണം നടത്തും. ദുരന്തത്തില്‍ 12 ജീവന്‍ നഷ്​ടപ്പെടുകയും 845 വീടുകള്‍ നശിക്കുകയും ചെയ്​തു. അതില്‍ 773 എണ്ണം ഭാഗികമായി തകര്‍ന്നു. ആകെ 6620 ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്​. കുടകില്‍ 41 ദുരിതാശ്വാസ ക്യാമ്ബുകളും ദക്ഷിണ കന്നഡയില്‍ ഒമ്ബതു ക്യാമ്ബുകളുമുണ്ട്​. ക്യാമ്ബുകളില്‍ ആവശ്യ​ത്തിന്​ കുടിവെള്ളവും പാലും ലഭ്യമാകുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുമെന്നും കുമാരസ്വാമി പറഞ്ഞു. വീടുനഷ്​ടപ്പെട്ടവര്‍ക്ക്​ അഞ്ചു ലക്ഷം രൂപ നഷ്​ടപരിഹാരം കുമാരസ്വാമി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക