Image

വിദേശ സഹായം നിരാകരിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധം

Published on 21 August, 2018
വിദേശ സഹായം നിരാകരിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.
നൂറ്റാണ്ടിലെ പ്രളയം വിതച്ച മാരകമായ വിപത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സഹായം നിരാകരിക്കുകയായിരുന്നു.

രാജ്യത്തിന്‌ തന്നെ സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ്‌ കേന്ദ്രം അവകാശപ്പെടുന്നത്‌. എന്നാല്‍ കേന്ദ്രത്തിന്റെ ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കാണ്‌ വഴിയൊരുക്കിയത്‌.

വിദേശ സഹായത്തിന്‌ നികുതി കൂട്ടിയും, ഐക്യരാഷ്ട്രസഭയുടെ സഹായം കൊടുക്കരുത്‌ എന്നു പറഞ്ഞും നിങ്ങളുടെ രാഷ്ട്രീയ പക പോക്കല്‍ തുടരണമെന്നും നിങ്ങളുടെ വര്‍ഗീയതയുടെ വിത്ത്‌ പാകാന്‍ ഇടം തരാത്ത മണ്ണിനോട്‌ അവിടുള്ള മൂന്നര കോടി ജങ്ങളോടും നിങ്ങള്‍ ഇങ്ങനെ പക വീട്ടികൊണ്ടിരിക്കണമെന്നുമാണ്‌ സോഷ്യല്‍മീഡിയില്‍ ചിലര്‍ പ്രതികരിക്കുന്നത്‌.

`കടലില്‍ ഒലിച്ചു പോകണം എന്ന്‌ നിങ്ങള്‍ ആഗ്രഹിച്ചു കാണും. അവിടെ നിന്നും വര്‍ദ്ധിത വീര്യത്തോടെ ഈ ജനത ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ചവിട്ടി താഴ്‌ത്തി കൊണ്ടേ ഇരിക്കണം. ഞങ്ങളുടെ കൂടെ നികുതിപ്പണം കൊണ്ടാണ്‌ സാര്‍ നിങ്ങള്‍ ഭരിക്കുന്നത്‌ ഫെഡറല്‍ സിസ്റ്റം ആണ്‌ സാര്‍, രാജ ഭരണം അല്ല,

രാജാവിന്‌ ഇഷ്ടമല്ലാത്തവരെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കി രാജ്യം പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തല്ല സാര്‍, നിങ്ങള്‌ കണ്ടോളു സാര്, ഞങ്ങള്‍ നഷ്ടപ്പെട്ടത്‌ ഒക്കെ തിരിച്ചു പിടിക്കുന്നത്‌ എങ്ങനെ എന്ന്‌. കേരള മോഡല്‍ നിങ്ങള്‍ കാണാന്‍ കിടക്കുന്നതെ ഉള്ളു. രാജാവിന്‌ ഇഷ്ടമല്ലാത്തവരെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കി രാജ്യം പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തല്ല സാര്‍, നിങ്ങള്‌ കണ്ടോളു സാര്‍
ഞങ്ങള്‍ നഷ്ടപ്പെട്ടത്‌ ഒക്കെ തിരിച്ചു പിടിക്കുന്നത്‌ എങ്ങനെ എന്ന്‌. കേരള മോഡല്‍ നിങ്ങള്‍ കാണാന്‍ കിടക്കുന്നതെ ഉള്ളു
തിരിച്ചു വരും സാര്‍ അന്ന്‌ ഞങ്ങളുടെ ചോദ്യത്തിന്‌ ഉത്തരം വേണം'

കുടുക്ക പൊട്ടിച്ച ചില്ലറ തുട്ടുകള്‍ നാടിനു വേണ്ടി പകുത്തു കൊടുത്ത കുഞ്ഞുങ്ങളോട്‌ അടക്കം നിങ്ങള്‍ മറുപടി പറയണം, അവരുടെ മനസ്സില്‍ അടക്കം സംശയം തോന്നി കാണും സാര്‍ ഈ രാജ്യം അവരുടേത്‌ കൂടി ആണോ എന്ന്‌. അതിനിടയിലും ഒരിക്കലും മാറാന്‍ പോകുന്നില്ലാത്ത ഒരു കാര്യം പറയാം. അന്നും നിങ്ങളുടെ വര്‍ഗീയ പാര്‍ട്ടിയുടെ സ്ഥാനം ഞങ്ങളുടെ പടിക്ക്‌ പുറത്ത്‌ തന്നെയായിരിക്കും` എന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്‌.

'ലോകത്തിങ്ങിനെ സ്വന്തം സംസ്ഥാനങ്ങളോട്‌ ഇങ്ങിനെ അസഹിഷ്‌ണുത കാണിക്കുന്ന ഭരണകൂടമുണ്ടോ? 20000 കോടിയിലധികമാണ്‌ ഇത്‌ വരെയുള്ള നഷ്ടമെന്നാണ്‌ ഇത്‌ വരെ കണക്കാക്കിയിരിക്കുന്നത്‌! പ്രാരംഭചിലവായിട്ട്‌ 2000 കോടി ചോദിച്ച്‌ കിട്ടിയത്‌ 500 കോടിയാണ്‌. ഉത്തരേന്ത്യന്‍ സംഘികളാണെങ്കില്‍ സകലമാന പാരകളും വെക്കുന്നുമുണ്ട്‌. മറ്റുള്ളവര്‍ തരുന്ന സഹായങ്ങള്‍ പോലും തടസ്സപ്പെടുത്താന്‍ ഇവര്‍ക്കെന്താണ്‌ യോഗ്യത? തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ഈ ചാണകക്കൂട്ടം!' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ മറ്റൊരു പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക