Image

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്യൂചിയ്ക്ക് വിജയം

Published on 01 April, 2012
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്യൂചിയ്ക്ക് വിജയം
മ്യാന്‍മറിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചി വിജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) അവകാശപ്പെട്ടു.
1990 ലെ തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ എന്‍.എല്‍.ഡി ചരിത്രവിജയം നേടിയെങ്കിലും പട്ടാളഭരണകൂടം ആ വിജയം അംഗീകരിച്ചില്ല. 664 അംഗ പാര്‍ലമെന്റിലെ 45 സീറ്റുകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. അതിനാല്‍ മ്യാന്‍മറില്‍ ഭരണമാറ്റം ഉണ്ടാകില്ല. എന്നാല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദമായി സ്യൂചി മാറുന്നത് പാര്‍ട്ടി അണികള്‍ക്കും ജനങ്ങള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കും.

പാശ്ചാത്യരാജ്യങ്ങള്‍ മ്യാന്മാറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാന്‍ സ്യൂചിയുടെ വിജയം വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. സമാധാന പോരാളിയും നൊബേല്‍ സമാധാന പുരസ്‌കാര ജേത്രിയുമായ സ്യൂചിയെ 2010 നവംബറിലാണ് വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചത്. 50 വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണിത്.

2010 ല്‍ 20 വര്‍ഷത്തിനിടെ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു കാരണവശാലും സ്യൂചി അതില്‍ പങ്കെടുക്കാതിരിക്കാന്‍ പട്ടാളം നിയമങ്ങളുണ്ടാക്കുകയായിരുന്നു.

നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. 2010 ല്‍ പൊതുതിരഞ്ഞെടുപ്പ് നടന്നെങ്കിലും അത് പട്ടാണഭരണകൂടം അട്ടിമറിക്കുകയായിരുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക