Image

ഒ.ഐ.സി.സി ഒമാന്‍ ഘടകം ഇന്ത്യന്‍ മീഡിയ ഫോറവുമായി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു

ബിജു, വെണ്ണിക്കുളം Published on 21 August, 2018
ഒ.ഐ.സി.സി ഒമാന്‍ ഘടകം ഇന്ത്യന്‍ മീഡിയ ഫോറവുമായി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു
മസ്‌കറ്റ്; കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ ഒ.ഐ.സി സി ഒമാന്‍ നാഷ്ണല്‍ കമ്മിറ്റി ,മസ്‌കറ്റിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയഫോറവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഒ .ഐ.സി.സി അദ്ധ്യക്ഷന്‍ സിദ്ദിക്ക് ഹസ്സന്‍ അറിയിച്ചു.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് കബീര്‍ യൂസഫുമായി ഇക്കാര്യം സംസാരിച്ചു ഉറപ്പ് വരുത്തിയതായും , ഇതിനായി ഒ .ഐ.സി.സിയുടെ എല്ലാ റീജിയണല്‍ കമ്മിറ്റികളോടും ആവശ്യ വസ്തുക്കള്‍ സ്വരൂപിക്കാനും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം ഉണ്ടായതിനെ തുടര്‍ന്ന് കെടുതികള്‍ക്കു അല്‍പ്പം അയവു വന്നിട്ടുണ്ട് എങ്കിലും ഇന്നുംഒട്ടേറെ പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ട്. അവര്‍ക്കു സ്വന്തം വീടുകളിലേക്ക്മടങ്ങാന്‍ ഏറെ നാളുകള്‍ എടുക്കും

ഒമാനില്‍ ഈദ് പ്രമാണിച്ചു നീണ്ട അവധി ദിനങ്ങള്‍ ഉള്ളതിനാല്‍ ഈ സമയം പൂര്‍ണ്ണമായും ഉപയോഗിക്കേണ്ടതുണ്ട് . അവധിക്കു ശേഷം പ്രവാസികള്‍ തങ്ങളുടെ ദൈനം ദിനതിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ പരിമിതിഉണ്ട് .അതിനാല്‍ ഈ അവധി ദിവസങ്ങള്‍ പരിപൂര്‍ണ്ണമായി അതിനായി വിനിയോഗിക്കാന്‍ ആണ്തീരുമാനം.

ഇന്ത്യന്‍ മീഡിയ ഫോറം വിവിധ വിമാന കമ്പനികള്‍ വഴിയും.കാര്‍ഗോ കമ്പനികള്‍ വഴിയും ദിനം പ്രതി സാധനങ്ങള്‍ അയക്കുന്നതിനുള്ള സൗകര്യം ഉള്ളതിനാല്‍ ആ സൗകര്യം ഉപയോഗിച്ച് പരമാവധി സാധനങ്ങള്‍ നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് സിദ്ദിക്ക് ഹസ്സന്‍ പറഞ്ഞു. നേരെത്തെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനുള്ള പ്രവത്തനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ ഒ .ഐ.സി.സി ഓണം ഈദ് ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ചിരുന്നു. അതിനു പുറമെയാണ് ഇന്ത്യന്‍ മീഡിയ ഫോറവുമായി സഹകരിച്ചുള്ള ഈ നടപടി.

ദുരിതാശ്വാസ നിധിയിലേക്ക് സാധനങ്ങള്‍ നല്‍കാന്‍ താല്പര്യം ഉള്ളവര്‍ 99240962 നിധീഷ് മാണിയെയോ ,99734459 ജോളി മേലേതിനേയോ, 92297644 ബിന്ദു പാലക്കലിനെയോ സമീപിക്കേണ്ടതാണ്
ഒ.ഐ.സി.സി ഒമാന്‍ ഘടകം ഇന്ത്യന്‍ മീഡിയ ഫോറവുമായി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക