Image

ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം

എ.സി. ജോര്‍ജ്ജ് Published on 21 August, 2018
ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം
ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ളസെന്റ്‌ ജോസഫ്‌സ്‌സീറോമലബാര്‍ ഫൊറോന ദേവാലയഅംഗങ്ങളുംവിശ്വാസികളുംകേരള നാടിനെ നടുക്കിയ പ്രളയ ദുരിത ബാധിതരോട് അനുകമ്പയും സ്‌നേഹവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. ആഗസ്റ്റ് 19-ാം തീയതിഞായറാഴ്ചരാവിലെ 9 മണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനക്കുശേഷം പള്ളിഹാളില്‍ചേര്‍ന്ന പൊതുയോഗത്തില്‍കേരളത്തിനും ദുരിതബാധിതര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകളുംസഹായനിധി ശേഖരണവും നടത്തി. പള്ളിവികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. കഴിഞ്ഞ കൊല്ലംഏതാണ്ട്ഇതേകാലയളവില്‍ ഹ്യൂസ്റ്റന്‍ നിവാസികള്‍ഇത്തരം ഒരു മഹാപ്രളയ ദുരിതത്തെ, ഹരിക്കെയിന്‍ ഹാര്‍വിയെ നേരിട്ടത് ഫാ. കുര്യന്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. അന്ന് ഈ ദേവാലയം പ്രളയ ദുരിതബാധിതര്‍ക്ക് ഒരു ഷെല്‍ട്ടറായി തുറന്ന്‌കൊടുത്തിരുന്നു. ഇന്ന് നമ്മുടെ ജന്മനാടായകേരളത്തിലെ നമ്മുടെ ഉറ്റവരുംഉടയവരുമായ ജനങ്ങള്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും വളരെയധികം നാശനഷ്ടങ്ങള്‍ സഹിച്ച്കഷ്ടപ്പെടുകയാണ്. നമ്മുടെയെല്ലാം പ്രാര്‍ത്ഥനയോടൊപ്പം നമ്മുടെ ഹൃദയകവാടങ്ങള്‍ അവര്‍ക്കായിതുറക്കപ്പെടണം. ഓരോരുത്തരും അവരവരാല്‍ കഴിയുന്ന വിധത്തില്‍സ്വാന്തനവും സാമ്പത്തികവുമായ സഹായങ്ങള്‍ സത്വരമായിചെയ്യണം.തന്റെ ഒരു മാസത്തെ ശമ്പളം ഈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിഅദ്ദേഹംഅറിയിച്ചു. അതുപോലെ കഴിയുമെങ്കില്‍ ഇടവകാംഗങ്ങള്‍ കുറഞ്ഞത്അവരുടെ ഒരു ദിവസത്തെ ശമ്പളമോ വരുമാനമോ ഈ ജീവകാരുണ്യ നിധിയിലേക്ക് നീക്കിവയ്ക്കണമെന്ന്അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായ പ്രാര്‍ത്ഥനകളും, പ്രതിജ്ഞാവാചകങ്ങളും ഇടവകഅസിസ്റ്റന്റ്‌വികാരി ഫാ. രാജീവ് ഫിലിപ്പ്‌വലിയവീട്ടില്‍സദസ്യര്‍ക്ക്‌ചൊല്ലിക്കൊടുത്തു. ഈ മഹാപ്രളയത്തില്‍ ജനസുരക്ഷാ പ്രവര്‍ത്തനത്തിടയില്‍ ജീവന്‍പോലും ബലികഴിക്കേണ്ടിവന്നവര്‍ക്കുംമറ്റ് അപകടത്തില്‍പ്പെട്ടു മരിച്ചവര്‍ക്കും പ്രത്യേകം ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള മൗന പ്രാര്‍ത്ഥനയും യോഗത്തില്‍ നടത്തി. തുടര്‍ന്ന്‌കേരളദുരിതാശ്വാസ ഫണ്ടിലേക്ക് ഇടവകാംഗവും കെംപ്ലാസ്റ്റ് കമ്പനി പ്രസിഡന്റുമായ അലക്‌സാണ്ടര്‍ കുടകച്ചിറ പതിനായിരംഡോളറും, വില്‍ഫ്രഡ് സ്റ്റീഫന്‍ അയ്യായിരംഡോളറും നല്‍കി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. അന്നുതന്നെ പലരില്‍ നിന്നായി ദുരിതാശ്വാസ നിധിയിലേക്ക് 72000 ല്‍ അധികം ഡോളര്‍ ലഭിക്കുകയുണ്ടായി. കുറഞ്ഞത് ഒരു ലക്ഷംഡോളറെങ്കിലും ഉടന്‍ തന്നെ കേരളത്തിലേക്ക്അയക്കാനാണ്തീരുമാനം.

മിസൗറിസിറ്റിമേയര്‍ അലന്‍ ഓവന്‍ കേരളത്തിലെവെള്ളപ്പൊക്ക ദുരിതബാധിതരോട് അനുകമ്പയും സ്‌നേഹവുംഒപ്പംദുഃഖവും പ്രകടിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. അദ്ദേഹംസ്വന്തം നിലയില്‍ ഒരു നല്ല തുകസം‘ാവനയും നല്‍കി. ഇടവകഅംഗമായബോസ് കുര്യന്‍ മേയര്‍ക്കുംമറ്റ് ഉദാരമതികളായ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഫോര്‍ട്ട്‌ബെന്റ്‌സ്കൂള്‍ ബോര്‍ഡ് മെമ്പറും ജഡ്ജ്സ്ഥാനാര്‍ത്ഥിയും മലയാളിയുമായ കെ.പി.ജോര്‍ജ്ജുംയോഗത്തെ അഭിസംബോധന ചെയ്തു. ഇടവകയിലെ കുട്ടികളുംയുവജനങ്ങളും മുതിര്‍ന്നവരുംഅവസരോചിതമായ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍അവതരിപ്പിച്ച് ഈ ജീവകാരുണ്യാ സംഗമചടങ്ങിന് മാറ്റുകൂട്ടി.
ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പംഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പംഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പംഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക