Image

കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സഹായമെത്തിക്കുന്നു

ബെന്നി Published on 21 August, 2018
കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സഹായമെത്തിക്കുന്നു
ന്യൂജേഴ്‌സി. കേരളത്തിലെ ആഭൂതപൂര്‍വ്വമായ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങളെത്തിക്കുവാന്‍ കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ.യും (ഗടകഡടഅ) കര്‍മ്മ നിരതരായി.

കോട്ടയം ജില്ലയിലെ കുറിച്ചി സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലെയും ആര്‍പ്പുക്കര പഞ്ചായത്തിലെയും രണ്ടു ക്യാമ്പുകളിലാണ് സഹായമെത്തിച്ചത്. തിരക്കുള്ള ഫോട്ടോഗ്രാഫര്‍മാരായ സന്തോഷ് പുതുപ്പള്ളി, ജോജോ വാകത്താനം എന്നീ ചെറുപ്പക്കാരാണ് ഇക്കാര്യത്തില്‍ ഗടകഡടഅ യുടെ ദൗത്യം ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നിര്‍വഹിച്ചത്. ഏറെശ്രദ്ധിക്കപ്പെടാത്ത, സഹായമെത്താത്ത ക്യാമ്പുകളെന്ന നിലയിലാണ് ആദ്യമായി ഈ ക്യാമ്പുകള്‍ ഇവര്‍ സഹായത്തിനായി തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടു ദിവസം മഴ മാറി നി്ന്ന സാഹചര്യത്തില്‍ പലരും സ്വഭവനങ്ങളിലേയ്ക്കു മടങ്ങുന്നതിനു തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ചെറിയ കൈത്താങ്ങെന്ന നിലയില്‍ ബക്കറ്റുകള്‍, നൈറ്റി, സാനിട്ടറി ഐറ്റംസ്, കൈലി, ചൂല്, പഞ്ചസാര, കാപ്പിപ്പൊടി മുതലായ ഇനങ്ങളാണ് അത്യവശ്യമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിതരണം ചെയ്തത്. ക്യമറയുമായ ഓടി നടന്നു മാത്രം ശീലിച്ച ഇവര്‍ക്കും ഒരു നല്ല കാര്യം ചെയ്തതില്‍ സംതൃപ്തി. തുടര്‍ന്നും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആവേശം.

അതുപോലെതന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നാലായിരത്തോളം സാനിറ്ററി കിറ്റ്‌സ് എറണാകുളത്തും പരിസരത്തും ഉള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ യഥാസമയം എത്തിച്ചു കൊടുക്കുവാന്‍ ഗടകഡടഅ യുമായി സഹകരിച്ചു പ്രവര്‍ത്തിച്ച മിസ് അനു പോളിനും (വേേു:െ//ംംം.ളമരലയീീസ.രീാ/മിൗമിലലവെമ) ടീമിനും ക്യാമ്പിലെ സ്ത്രീകളുടെ നന്ദിവാക്കുകള്‍ ഒരു വലിയ അനുഭവമായിരുന്നു. പ്രളയമുഖത്ത് സേവനമനോഭാവത്തോടെ ഒടിയെത്തുന്ന യുവതലമുറയുടെ അനിതരസാധാരണമായ കര്‍മ്മകുശലത കാണുമ്പോള്‍ കേരളം ഈ ദുരന്തത്തില്‍നിന്നും അതിവേഗം കരകയറുമെന്നുള്ള പ്രതീക്ഷ നല്‍കുന്നുവെന്നും ഗടകഡടഅ യുടെ അമരത്തും മൂന്ന് യുവരക്തങ്ങള്‍ ആണ് ഉള്ളത് എന്നതും അഭിമാനകരമാണെന്നും ഗടകഡടഅ വക്താക്കള്‍ പ്രതികരിച്ചു.

സര്‍ക്കാരിന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി സഹായമെത്താത്ത ഇടങ്ങളില്‍ സഹായമെത്തിക്കുവാന്‍ കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. മുന്‍പന്തിയില്‍ ഉണ്ടായിരിക്കുമെന്നും ഇക്കാര്യത്തില്‍ അതതു സ്ഥലങ്ങളിലെ സേവനതല്‍പ്പരരായ ആളുകളുടെയും ഉദാരമനസ്കരായ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കയില്‍ നികുതിയിളവോടെ സംഭാന ചെയ്യുവാന്‍ ംംം.സശൌമെ.ീൃഴ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

A 510(c)3 non-religious, non-profit organiztion registered in the State of New Jersey. Visit the facebook page: https://www.facebook.com/ksiusa.org/
For more information: വറുഗീസ് പ്ലാമ്മൂട്ടില്‍ (2012901643), ഡോ. ജോജി ചെറിയാന്‍ (9143303345), അലക്‌സ് ജോസഫ് (9738855257), ലിന്‍സി മാത്യു (5514867373), മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍ (4052298396), ഏബ്രഹാം പോത്തന്‍ (സാജന്‍) (2012203863), ബെന്നി കുര്യന്‍ (2019516801)
കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സഹായമെത്തിക്കുന്നുകേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സഹായമെത്തിക്കുന്നുകേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സഹായമെത്തിക്കുന്നുകേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സഹായമെത്തിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക