Image

ടെട്ര ട്രക്ക് കേസില്‍ രവി ഋഷിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും

Published on 01 April, 2012
ടെട്ര ട്രക്ക് കേസില്‍ രവി ഋഷിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും
കരസേനയിലേക്ക് ടെട്ര ട്രക്ക് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ വെക്ട്ര കമ്പനി മേധാവി രവി ഋഷിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ടെട്ര ട്രക്ക് ഇടപാടിനെക്കുറിച്ച് അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അദ്ദേഹത്തോട് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായുള്ള ബിസിനസ്സുകാരനായ ഋഷി രാജ്യം വിട്ടുപോകാതിരിക്കാന്‍ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കരസേനയിലേക്ക് 7000 ടെട്ര ട്രക്കുകളാണ് വെക്ട്ര കമ്പനി നല്‍കിയത്. ഈ വില്‍പനയില്‍ ക്രമക്കേടുണ്ടോയെന്നാണ് സി.ബി.ഐ പരിശോധിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക