Image

പ്രളയക്കെടുതി : സര്‍ക്കാര്‍ നടപടികള്‍ക്ക്‌ പിന്തുണയുമായി സര്‍വകക്ഷി യോഗം

Published on 22 August, 2018
പ്രളയക്കെടുതി : സര്‍ക്കാര്‍ നടപടികള്‍ക്ക്‌ പിന്തുണയുമായി സര്‍വകക്ഷി യോഗം

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക്‌ പിന്തുണയുമായി സര്‍വകക്ഷിയോഗം. പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച്‌ സര്‍ക്കാറിന്‌ പിന്തുണ നല്‍കി പ്രവര്‍ത്തിക്കുമെന്ന്‌ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉറപ്പുനല്‍കി. കേരളത്തിലെ ദുരന്തവ്യാപ്‌തി കണക്കിലെടുത്ത്‌ പ്രത്യേക പാക്കേജ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പരിശീലനം നല്‍കി ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വോളണ്ടിയര്‍മാരാക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.
തീരദേശ പോലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കും. ക്യാമ്പുകളില്‍ സഹായങ്ങള്‍ നേരിട്ടു നല്‍കുന്നതിന്‌ പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കാന്‍ തയാറാകണമെന്ന്‌ മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക