Image

വിവാഹമല്ല: ജനങ്ങളുടെ ജീവനാണ്‌ പ്രധാനം; രാജീവ്‌ പിള്ള

Published on 22 August, 2018
 വിവാഹമല്ല: ജനങ്ങളുടെ ജീവനാണ്‌ പ്രധാനം; രാജീവ്‌ പിള്ള
കേരളത്തില്‍ പ്രളയക്കെടുതി ഉണ്ടായതോടെ നാനാമേഖലയിലുള്ള ആളുകളും പ്രശസ്‌തരുമായവരുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കുകയാണ്‌. മലയാളത്തിലെ പല ചലച്ചിത്രതാരങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയിരുന്നു. ഈ കൂട്ടത്തില്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ വേറിട്ടു നില്‍ക്കുകയാണ്‌ നടന്‍ രാജീവ്‌ പിള്ള. സ്വന്തം വിവാഹം പോലും മാറ്റി വച്ചുകൊണ്ടാണ്‌ അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്‌.

നാലു ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്‌. എന്‍ജിനീയറിങ്ങ്‌ വിദ്യാര്‍ത്ഥിനിയായ അജിതയായിരുന്നു വധു. എന്നാല്‍ തിരുവല്ലയിലെ സ്വന്തം നാടായ നന്നൂരില്‍ വെള്ളപ്പൊക്കമാണെന്നറിഞ്ഞതോടെ വിവാഹം മാറ്റി വയ്‌ക്കുകയായിരുന്നു രാജീവ്‌ പിള്ള. സ്വന്തം നാടായ നന്നൂരില്‍ പ്രളയക്കെടുതികള്‍ അലയടിച്ചതോടെ കഴിഞ്ഞ 48 മണിക്കൂറും അദ്ദേഹം സുഹൃത്തുക്കളുമൊന്നിച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

`` എന്റെ വീടിന്റെ 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്ത്‌ മാത്രമാണ്‌ വെള്ളം കയറാതിരുന്നത്‌. രക്ഷാപ്രവര്‍ത്തകരുടെ ബോട്ട്‌ വരാനൊന്നും കാത്തു നിന്നില്ല. കൈയ്യില്‍ കിട്ടിയ ചങ്ങാടവുമായി ഇറങ്ങുകായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി വെള്ളത്തില്‍ തന്നെയാണ്‌.'' രാജീവ്‌ പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക